ബഹ്റൈൻ മലയാളി സെയിൽസ് ടീം ഓണാഘോഷം സംഘടിപ്പിച്ചു

New Project - 2023-10-09T194511.892

മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽ ടീം BMSTയുടെ ആഭിമുഖ്യത്തിൽ നിരവധി കലാപരിപാടികളോടെ BMSTപൊന്നോണം 2023 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ചെണ്ട മേളത്തോട് കൂടി മാവേലിയെ എതിരേറ്റു. തിരുവാതിരക്കളിയും ഓണപ്പാട്ടുകളും നൃത്ത നൃത്യങ്ങളും കൊണ്ട് പരിപാടി വർണാഭമാക്കി.പ്രസിഡൻ്റ് സിജു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ കെ .ടി.സലിം, ബഷീർ അമ്പലായി, ലുലു ബയിങ്ങ് മാനേജർ മഹേഷ്‌ എന്നിവർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

വിശിഷ്ട അതിഥിയായ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു . ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോക്കുളം നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ സുമേഷ് അലിയത്ത് , പ്രോഗ്രാം കോഡിനേറ്റർ അരുൺ ആർ പിള്ള, വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ മൈക്കിൾ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ, ദിലീപ് മോഹൻ , അഷ്‌റഫ്‌, ഗണേഷ് കൂറാറ എന്നിവർ ഓണസദ്യ ഉൾപ്പടെയുള്ള പരിപാടികൾക്ക് നേതൃത്വം നൽകി.സാമൂഹ്യ പ്രവർത്തകരായ മനോജ് വടകര, ഗഫൂർ കൈപ്പമംഗലം, അൻവർ ശൂരനാട്, നജീബ് കടലായി, അൻവർ കണ്ണൂർ എന്നിവർ പ്രോഗ്രാമിൽ സന്നിഹിതരായിരുന്നു.

 

കൂടാതെ BMST യുടെ തിരഞ്ഞെടുത്തപുതിയ കമ്മിറ്റിയെ പരിചയപ്പെടുത്തു കയുണ്ടായി. പുതിയ കമ്മിറ്റിയുടെ അഡ്വൈസറി ചെയർമാനായി സിജു കുമാറിനെ തിരഞ്ഞെടുത്തു. പുതിയ കമ്മറ്റി പ്രസിഡൻ്റ് സനിൽ കാണിപ്പയ്യൂർ, സെക്രട്ടറി ദിലീപ് മോഹൻ, വൈസ് പ്രസിഡൻ്റ് ഷാജി ദിവാകരൻ, ജോയിൻ്റ് സെക്രട്ടറിമാർ അഗസ്റ്റിൻ മൈക്കിൾ, ബൈജു മാത്യൂ, ട്രഷററർ ആരിഫ് പോർക്കുളം, മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത്കുമാർ തുടങ്ങി 25 അംഗങ്ങളുള്ള എക്സിക്യുട്ടിവ് കമ്മിറ്റിയെ ചടങ്ങിൽ പരിചയപ്പെടുത്തി.
ഈ കൂട്ടായ്മയിലെ അംഗമാകുവാൻ താൽപര്യമുള്ളവർ മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത് കുമാറിനെ (33176154) ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!