bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

New Project - 2023-10-09T194920.459

മനാമ: ഇന്ത്യൻ സ്‌കൂൾ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ വാർഷിക പരിശീലന ക്യാമ്പ് റിഫ കാമ്പസിൽ സംഘടിപ്പിച്ചു. പ്രഥമ സോപൻ, ദ്വിതീയ സോപൻ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിഭാഗങ്ങൾക്കായിരുന്നു ക്യാമ്പ്.

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ഡയറക്ടറുമായ രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് നയാസ് ഉല്ല, ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പ്രസിഡന്റും പ്രിൻസിപ്പലുമായ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവരും ഇസ ടൗൺ കാമ്പസ് വൈസ് പ്രിൻസിപ്പൽമാരും ചടങ്ങിൽ പങ്കെടുത്തു.

 

വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിജ്ഞാനം വളർത്താനും അവരുടെ സമഗ്രമായ വികസനം മെച്ചപ്പെടുത്താനും വാർഷിക ക്യാമ്പ് ലക്ഷ്യമിട്ടു. പ്രഥമ സോപൻ, ദ്വിതിയ സോപൻ വിഭാഗങ്ങളിൽ നിന്നുള്ള 78 സ്കൗട്ട് ആൻഡ് ഗൈഡുകൾ ക്യാമ്പിൽ പങ്കെടുത്തു. പട്രോളിംഗ് പരിശോധന, പ്രഥമശുശ്രൂഷ, പയനിയറിംഗ്, സാലഡ്, സാൻഡ്‌വിച്ച് നിർമ്മാണം സൈക്ലിംഗ്, ക്യാമ്പ് ഗെയിമുകൾ, ക്യാമ്പ് ഫയർ തുടങ്ങിയ വിവിധ ക്യാമ്പ് പരിപാടികളിൽ അവർ സജീവമായി പങ്കെടുത്തു.

ക്യാമ്പ് ചീഫ് ആർ ചിന്നസാമിയുടെ കീഴിലുള്ള 14 അധ്യാപക സംഘമാണ് പരിശീലനം നടത്തിയത്. വിദ്യാർഥികൾ ആവേശത്തോടെ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ക്യാമ്പിന്റെ സമാപനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വൈസ് പ്രസിഡണ്ടായ വൈസ് പ്രിൻസിപ്പൽ വിനോദ് എസ് വിതരണം ചെയ്തു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി മെമ്പർ സ്പോർട്സ് രാജേഷ് എം എൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തെ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!