മനാമ: തിരുനബിയുടെ (സ്വ) സ്നേഹലോകം എന്ന പ്രമേയത്തിൽ മൻശഅ് മാട്ടൂൽ ബഹ്‌റൈൻ ചാപ്റ്റർ ഈ മാസം 20ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുഹറഖ് റാഷിദ് സയാനി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ‘മഹബ്ബ: മീലാദ് കോൺഫ്രൻസ് ന്റെ വിജയകരമായ നടത്തി പിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി. തിരുനബി(സ്വ) സ്നേഹ പ്രഭാഷണം, മൗലിദ്, മദ്ഹ് ഗാനം, നശീദ ആലാപനം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടിയിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര മുഖ്യാതിഥിയായി പങ്കെടുക്കും.
മഹബ്ബയുടെ പോസ്റ്റർ പ്രകാശനം ശാഫി സഖാഫി മുണ്ടമ്പ്രയും വൺ ടു ത്രി അബ്ദുല്ല ഹാജിയും ചേർന്ന് നിർവഹിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ :
നൗഷാദ് ഹാജി കണ്ണൂർ (ചെയർ.), നൗഫൽ മൊട്ടാമ്പ്രം (ജന. കൺ.), മുസ്തഫ ഹാജി കണ്ണപുരം (ഫി. കൺ.), സഫ്‌വാൻ സഖാഫി മാങ്കടവ് (ചീഫ് കോഡിനേറ്റർ).
സിയാദ് വളപട്ടണം, റസാഖ് ഹാജി കണ്ണപുരം (സ്റ്റേജ്, സൗണ്ട് & ഡെക്കറേഷൻ),
മുഹമ്മദ് ഹാജി കണ്ണപുരം, അഷ്‌റഫ് ഹാജി, അഷ്‌റഫ് കണ്ണൂർ, ഹബീബ് പട്ടുവം (റിസപ്ഷൻ),
മുഹമ്മദ് റാഷിദ് മാട്ടൂൽ, മുബഷിർ മുട്ടം, അഷ്‌റഫ് വളപട്ടണം (മീഡിയ & പബ്ലിസിറ്റി)
മുഹമ്മദലി എ സി, സിറാജ് റിയ ട്രാവെൽസ്, ശംസുദ്ധീൻ മാമ്പ, ഷാഹിർ, ഫായിസ് മാട്ടൂൽ, ഫവാസ് മാട്ടൂൽ, അമീർ പാപ്പിനിശ്ശേരി, സിറാജ് പി മാട്ടൂൽ (ഫുഡ് & വളണ്ടിയർ)