മനാമ: കായംകുളം സ്വദേശിയായ യുവാവിനെ ബഹ്റൈനിൽ സനദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വിജിൻ മോഹൻ(41) ആണ് മരിച്ചത്. സിത്രയിലെ കാർ വർക്ക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പത്ത് വർഷമായി ബഹ്റൈനിലുണ്ട്.
മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്.