മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം ഒക്ടോബർ 6 ന് ജുഫൈർ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്നു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ വ്യത്യസ്തതയാർന്ന കലാപരിപാടികൾ, ഓണക്കളികൾ, കുസൃതി ചോദ്യോത്തരങ്ങൾ എന്നിവ ചടങ്ങിന് മാറ്റു കൂട്ടി.
വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിക്ക് പുതിയൊരനുഭവമായി. അലുംനി ജനറൽ സെക്രട്ടറി പങ്കജ് നാഭൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ചെയർമാൻ പ്രജി അലുംനി പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ഐശ്വര്യ ജഗദീഷ് നിയന്ത്രിച്ച പരിപാടിക്ക് പ്രിയേഷ്, ,ജിതേഷ്, സുനിൽ, അരവിന്ദ്, ജിജു എന്നിവർ നേതൃത്വം നൽകി. ബഹ്റൈനിൽ താമസിക്കുന്ന ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികൾക്ക്+973 34353639 / +973 33625110 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.