നടുവണ്ണൂർ ഗ്ലോബൽ ഫോറം(NGF) ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷം നടത്തി
രാവിലെ പത്തുമണി മുതൽ ഹൂറ ചാരിറ്റി ഹാളിൽ നടന്ന ആഘോഷത്തിൽ കുടുംബങ്ങൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കെ കെ ജാലിസ് ആധ്യക്ഷം വഹിച്ചു, ട്രഷറർ ഷെമീം കെസി, വനിതാ വിഭാഗം പ്രസിഡൻറ് രവിത വിപിൻ, മുഖൃരക്ഷാധികാരി എ.സി.എ. ബക്കർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഫിറോസ് ആപ്പറ്റ സ്വാഗതവും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പ്രവീൺകുമാർ നന്ദിയും രേഖപ്പെടുത്തി.
അതിമനോഹരമായ പൂക്കളം തീർത്തത് വനിതാ വിഭാഗം പ്രസിഡൻറ് രവിത വിപിൻ,പ്രവീൺ,ദിവ്യ പ്രവീൺ,ഷൈജു,ശ്രീഷ്ണ ഷൈജു,വിപിൻ,ഷാഹിദ് എന്നിവരായിരുന്നു. പ്രവീൺകുമാർ ജനറൽ കൺവീനറും ജോയിൻറ് കൺവീനർമാരായ വിപിൻ മൂലാട്, ഷാഹിദ് അഭയം, സിറാജ് നാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന മൊത്തം പരിപാടികളും വൻവിജയമായി. ദീപേഷ്,ഷൈജു കാവിൽ,മഹേഷ് എന്നിവർ അതിഥികളെ സ്വീകരിച്ചു
മജീദ് മൂലാടിൻറെ വിസ്മയകരമായ മാജിക് ഷോയും Hamdan Bin Nishad,Sahasra Sai Suja Anand എന്നിവരുടെ ഡാൻസും പരിപാടിയ്ക്ക് മാറ്റുകൂട്ടി.
ഹംദാൻ,സഹസ്ര എന്നിവർക്കുള്ള മൊമെന്റോ യഥാക്രമം സിദ്ദിഖ് നടുവണ്ണൂർ,ജാലിസ് കെ.കെ എന്നിവർ നല്കി
അസീസ്. T. P, റിജാസ്, നജീബ്,നദീർ, ഷബീർ കെ.സി,സിദ്ദിഖ് ഇശൽ, ഉമ്മർ മൂലാട്,അഫ്സൽ നൊച്ചാട് എന്നിവർ മത്സര ഇനങ്ങൾക്ക് നേതൃത്വം നല്കി. വനിതാ വിഭാഗം ജനറൽ സെക്രട്ടറി സാജിത ബക്കർ,ട്രഷറർ കുത്സു ഫിറോസ് പരിപാടികൾ നിയന്ത്രിച്ചു