വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 5.30ന് ആരംഭിക്കുന്ന വിദ്യാരംഭച്ചടങ്ങിൽ മുൻ ഡി ജി പി യും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ ഐ.പി.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായി എത്തിച്ചേരുമെന്നും വിദ്യാരംഭത്തിൻ്റെ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.
ഫയർഫോഴ്സ് മേധാവി യിരിക്കെ കഴിഞ്ഞ മെയ്മാസത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച ഡോ.ബി.സന്ധ്യ രണ്ട് നോവലുകൾ ഉൾപ്പടെ ഒൻപത് സാഹിത്യ കൃതികളുടെ രചയിതാവുകൂടിയാണ്.
കേരളത്തിലെ പോലീസ് സംവിധാനം അടിമുടി പൊളിച്ചെഴുതിയ 2008 ലെ പോലീസ് ആക്ട് റിവ്യൂ കമ്മറ്റിയുടെ കൺവീനറും നിയമ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറന്ന ജനമൈത്രി പോലീസ് സംവിധാനത്തിൻ്റെ ഉപജ്ഞാതാവുമായ സന്ധ്യയ്ക്ക് അതിവിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ രണ്ട് തവണ ലഭിച്ചു. കൂടാത ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വുമൺ പൊലീസിന്റെ വാർഷിക അവാർഡ്,
മികച്ച ജില്ലാ പൊലീസ് അവാർഡ് ഇടശ്ശേരി അവാർഡ്(നീലക്കൊടുവേലിയുടെ കാവൽക്കാരി), അബുദാബി ശക്തി അവാർഡ് (ആറ്റക്കിളിക്കുന്നിലെ അത്ഭുതങ്ങൾ (കുട്ടികളുടെ നോവൽ)) തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മലയാളം പാഠശാലയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭചടങ്ങുകൾക്ക് രജിസ്ട്രേഷനായി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895, പാഠശാല കൺവീനർ നന്ദ കുമാർ എടപ്പാൾ33508828 എന്നിവരെ ബന്ധപ്പെടാവുന്നതാണ്