bahrainvartha-official-logo
Search
Close this search box.

44 വ​ർ​ഷം പിന്നിടുന്ന ബഹ്‌റൈൻ പ്രവാസം; ഡോ. ​പി.​വി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു

WhatsApp Image 2023-10-17 at 9.36.56 AM

മ​നാ​മ: 44 വ​ർ​ഷ​മാ​യി പ​വി​ഴ​ദ്വീ​പി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന ഡോ. ​പി.​വി. ചെ​റി​യാ​നെ സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ചേ​ർ​ന്ന് ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​ചെ​റി​യാ​ന്റെ വ​സ​തി​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ആ​തു​ര​സേ​വ​ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ അ​ദ്ദേ​ഹം സാ​ധാ​ര​ണ​ക്കാ​ർ​ക്കു ന​ൽ​കി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ അ​നു​സ്മ​രി​ച്ചു.

 

ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ച സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ന്റെ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. മ​ധു​ര​വി​ത​ര​ണം ന​ട​ത്തു​ക​യും പു​ഷ്പ​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു. മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ഡോ. ​സു​രേ​ഷ് സു​ബ്ര​ഹ്മ​ണ്യം, വി​ജ​യ​കു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ർ, സെ​യ്ദ് ഹ​നീ​ഫ്, അ​നി​ൽ​കു​മാ​ർ യു.​കെ, അ​ൻ​വ​ർ നി​ല​മ്പൂ​ർ, സു​നി​ൽ​കു​മാ​ർ, രാ​ജി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!