മനാമ: അൽ മന്നാഇ സെന്റർ മലയാള വിഭാഗം നടത്തുന്ന ദഅവ പ്രവർത്തനങ്ങളുടെ ഭാഗമായി സൽമാനിയ ജുമാ മസ്ജിദിൽ ഹദീഥ് ക്‌ളാസ്സുകൾക്ക് തുടക്കമായി.
അബ്ദുൽ ഗഫൂർ പാടൂർ ക്‌ളാസ് ഉൽഘാടനം നിർവ്വഹിച്ചു. ഇസ്ലാമിക പണ്ഡിത ശ്രേഷ്ഠൻ ഇമാം നവവിയുടെ 40 ഹദീഥുകളുടെ പരമ്പര എല്ലാ ശനിയാഴ്ച്ചകളിലും ഇശാ നമസ്ക്കാരത്തിന് ശേഷം പ്രസ്തുത മസ്ജിദിയിൽ വെച്ച് നടക്കുമെന്ന് ദഅവ വിഭാഗം അറിയിച്ചു. സെന്റർ ദാഇ സി.ടി. യഹ്യ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കും. ഹംസ കെ. ഹമദ് നന്ദി പ്രകാശിപ്പിച്ചു.