ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ എഡ്യൂക്കേഷണൽ അവാർഡ് വിതരണം നടത്തി

Edapalayam Bahrain Chapter distributed educational awards

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങളുടെ കുട്ടികൾക്കായുള്ള ഇടപ്പാളയം എഡ്യൂക്കേഷണൽ അവാർഡ് 2023 വിതരണം നടത്തി.10, 12 ക്ലാസ്സുകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ കുട്ടികൾക്കാണ് എല്ലാവർഷവും ഈ അവാർഡ് നൽകി വരുന്നത്.

പ്ലസ് ടു വിഭാഗത്തിൽ മുഹമ്മദ്‌ യാസീൻ, അമൃത പ്രദീപ്‌, അനാമിക പി ടി, എന്നീ കുട്ടികളെയും എസ് എസ് എൽ സി വിഭാഗത്തിൽ അമൽദേവ്, അർച്ചന, ശഹ്‌ദ മുഹ്സി, മുഹമ്മദ്‌ യാസീൻ എന്നിവരെയുമാണ് ക്യാഷ് അവാർഡും മൊമെന്റെയും നൽകി ആദരിച്ചത്.

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്രീ രഘുനാഥ് എം കെ യുടെ നേതൃത്വത്തിൽ രക്ഷാധികാരികളായ ശ്രീ; ഷാനവാസ്‌ പുത്തൻവീട്ടിൽ, ശ്രീ; രാജേഷ് നമ്പ്യാർ, മുൻ എക്സിക്യൂട്ടീവ് അംഗം ശ്രീ; വിനോദ് പൊറൂക്കര എന്നിവർ അവാർഡ് വിതരണത്തിൽ പങ്കാളികളായി.കുട്ടികളുടെ പഠന മികവ് പരിപോഷിപ്പിക്കുവാനും പ്രചോദനം നൽകുന്നതിനും വേണ്ടിയാണ് വർഷം തോറും അവാർഡ് വിതരണം ചെയ്യുന്നതെന്ന് ഇടപ്പാളയം ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ; ഫൈസൽ ആനോടിയിൽ അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!