bahrainvartha-official-logo
Search
Close this search box.

ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

OICC elected new office bearers of Malappuram District Committee.

മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ പ്രസീഡിയംകമ്മറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ കെ സി എ ഹാളിൽ വച്ച് നടന്ന മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിൽ നിന്നുള്ള ദേശീയ സമതി അംഗം ആയി ചെമ്പൻ ജലാലിനെയും ജില്ലാപ്രസിഡന്റായി റംഷാദ് അയിലക്കാട്,ജില്ലാ ജനറൽ സെക്രട്ടറിയായി രഞ്ജിത്ത് പടിക്കൽ,ട്രഷറർ ആയി ബഷീർ തറയിൽ തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ്റുമാരായി മുഹമ്മദ്‌ കാരി, മുഹമ്മദ്‌ റസാഖ്, മണികണ്ഠൻ കുന്നത്ത്, ഷാഹിദ് അരിക്കുഴിയിൽ എന്നിവരും സെക്രട്ടറിമാരായി സതീഷ്, സുമേഷ് പനച്ചോത്തിൽ ബൈജു, രാജേഷ് വർഗീസ്‌, നൗഫൽ, നസീബ കരിം, ഷാനവാസ്‌ പരപ്പൻ എന്നിവരെയും, ചാരിറ്റി വിഭാഗം സെക്രട്ടറി ആയി അബുബക്കർ വെളിയംകോട്,കൾച്ചറൽ വിഭാഗം സെക്രട്ടറിയായി സ്വരാജ് , സ്പോർട്സ് വിഭാഗം സെക്രട്ടറിയായി
അബ്ദുൾ കരിം , അസിസ്റ്റന്റ് ട്രഷറർ ആയി ഉമ്മർ പെരിന്തൽമണ്ണ യെയും ,വനിതാ വിഭാഗം കൺവീനർ ആയി സബാ രഞ്ജിത്ത്,ജില്ലാഎക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയി റിയാസ് ബാബു, സക്കീർ, പ്രകാശ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.
ബിനു കുന്നന്താനം,ഒഐസിസി പ്രസിഡന്റ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!