ഇഖ്‌റഅ് ഇസ്‌ലാമിക് മദ്‌റസ അഡ്‌മിഷൻ ആരംഭിച്ചു

മനാമ: ഇന്ത്യൻ ഇസ്‌ലാഹിസെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇഖ്റഅ് ഇസ്‌ലാമിക് മദ്‌റസയിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചതായി മാനേജ്‌മന്റ് അറിയിച്ചു.

വ്യാഴം വൈകുന്നേരവും ,വെള്ളി രാവിലെയുമാണ് ക്ലാസുകൾ നടക്കുന്നത്.

മദ്‌റസയിൽ ആധുനിക രീതിയിലുള്ള പഠനരീതിയാണ് ഉപയോഗിക്കുന്നത്. ഖുർആൻ പഠനം,ഇസ്ലാമിക മൂല്യങ്ങൾ പരിചയപ്പെടുത്തുക, സ്വഭാവരൂപീകരണം, മലയാള ഭാഷാ പഠനം എന്നിവക്ക് പ്രതേക പരിഗണന നൽകുന്നുമുണ്ട്.

വാഹനസൗകര്യം സംവിധാനം ചെയ്തിട്ടുണ്ട്. അഡ്മിഷനും മറ്റു വിവരങ്ങൾക്കും 36542558 ,33498517,33526880 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.