മനാമ: ദേവ്ജി ബി കെ എസ് ബാലകലോത്സവം 2019 ന്‍റെ ആറാം ദിവസമായ ഇന്നത്തെ (17.5.2019,വെള്ളിയാഴ്ച) മത്സരങ്ങള്‍ രാവിലെ 9 മണിക്ക് ആരംഭിക്കും.
ഗ്രൂപ്പ് 4 പെണ്‍കുട്ടികളുടെ ക്ലാസിക്കല്‍ മ്യൂസിക് മത്സരം ബാബുരാജന്‍ ഹാളിലും ലളിതഗാന മത്സരം ( ഗ്രൂപ്പ് 1,2,3 ) ഡയമണ്ട് ജുബിലീ ഹാളിലും രാവിലെ 9 മണിക്ക് തുടങ്ങും, ഗ്രൂപ്പ് 4 ആണ്ക്കുട്ടികളുടെ ക്ലാസിക്കല്‍ മ്യൂസിക് മത്സരം ബാബുരാജന്‍ ഹാളില്‍ ഉച്ചക്ക് 2 മണിക്കും ഗ്രൂപ്പ് 5 ന്‍റെ ക്ലാസിക്കല്‍ മ്യൂസിക് മത്സരം 3.30 നും ബാബുരാജന്‍ ഹാളിലുമാണ് നടക്കുക.
ഗ്രൂപ്പ് 4, 5 ന്‍റെ ഉപകരണ സംഗീത മത്സരം വൈകുന്നേരം 7 മണിക്കും ഫാന്‍സി ഡ്രസ്സ് മത്സരം ( ഗ്രൂപ്പ് 3,4,5 ) 9 മണിക്ക് ഡിജെ ഹാളില്‍ നടക്കുന്നതാണ്.
മലയാള പദ്യ പാരായണ മത്സരം ( ഗ്രൂപ്പ് 2,5) യാദാക്രമം വൈകുന്നേരം 7 മണിക്കും 8 .20 നും ബാബുരാജന്‍ ഹാളില്‍ ആരംഭിക്കും.
മാപ്പിളപ്പാട്ട് മത്സരം ( ഗ്രൂപ്പ് 3,4 ) ബാബുരാജന്‍ ഹാളില്‍ യാദാക്രമം രാത്രി 9 മണിക്കും 9.50 നും നടക്കുന്നതാണ്.