മനാമ: ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ ഒക്ടോബർ 2023 ൽ നടത്തിയ ഹാദിയ വുമൺസ് അക്കാദമി 5ത് എഡിഷൻ ഫൈനൽ പരീക്ഷയിൽ ബഹ്‌റൈൻ ൽ നിന്നും മുഹ്സിന ഷെനിൽ (ഇസാടൗൺ) ഒന്നാം റാങ്ക് നേടി. തസ്‌നി മുഹമ്മദ് (ഈസ്റ്റ് റിഫാ), ആശാ ബാരിസ് (റാസ് റുമാൻ) രണ്ടാം റാങ്കും, ഹഫ്സത് അബ്ദുൽ ഹക്കിം (ബുദയ്യ), സ്വാലിഹ ഉസ്മാൻ (ഈസ്റ്റ് റിഫാ), റസി ഉസ്മാൻ (സൽമാബാദ്) മൂന്നാം റാങ്കും നേടി . മത്സരത്തിന്റെ വിജയികളെ ഐ സി എഫ് ഇന്റർനാഷണൽ പ്രസിഡന്റ് സയ്യിദ് അബ്ദുൽ റഹ്മാൻ ആറ്റക്കോയ തങ്ങൾ പ്രഖ്യാപിച്ചു . വിജയികൾക്ക് ഐ സി എഫ് ബഹ്‌റൈൻ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.