bahrainvartha-official-logo
Search
Close this search box.

സി എച് വിദ്യാഭ്യാസ വിപ്ലവത്തിന് പ്രാധാന്യം നൽകിയ നവോഥാന നായകൻ: ഹസീം ചെമ്പ്ര

WhatsApp Image 2023-10-23 at 7.22.58 PM

മനാമ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ്‌ കോയ പിന്നോക്ക സമുദായത്തിലെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച നവോഥാന നായകനായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് തിരൂർ മുൻസിപ്പൽ പ്രസിഡന്റും പ്രഗത്ഭ പ്രസംഗികനുമായ ഹസീം ചെമ്പ്ര പറഞ്ഞു.

 

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഹാളിൽ വെച് നടത്തിയ സി എച് അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകി പ്രവർത്തിച്ച സി എച്ചിന്റെ ജീവിതം വരച്ചു കാണിക്കുകയായിരുന്നു പ്രസംഗത്തിലുടനീളം. സി എച്ചിന്റെ കാലഘട്ടത്തിൽ അദ്ദേഹത്തെ കണ്ടിട്ടില്ലാത്ത അദ്ദേഹത്തെ ശ്രവിച്ചിട്ടില്ലാത്ത ആളുകളെ മുഴുവൻ അദ്ദേഹത്തിന്റെ കാലഘട്രത്തിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു ഹസീം ചെമ്പ്ര.

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. കെഎംസിസി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്തു. പൊരുതുന്ന ഫലസ്തീനികൾക് വേണ്ടിയുള്ള പ്രാർത്ഥനക്ക് കേരള സംസ്ഥാന ജംഇയത്തുൽ ഉലമ കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറി അഹമ്മദ് ബാഖവി അരൂരും, ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിജ്ഞക്ക് ജില്ലാ ഓർഗാനിസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യപ്പള്ളിയും നേതൃത്വം നൽകി.

 

രണ്ടാമത് സി എച് സ്മാരക സാംസ്‌കാരിക അവാർഡ് കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി പ്രഖ്യാപിച്ചു. ഗ്രന്ഥകാരനും മുസ്ലിം ലീഗ് നേതാവുമായ എം സി ഇബ്രാഹീമാണ് അവാർഡ് ജേതാവ്. സി എച് സെന്റർ ഫണ്ട്‌ , ഡൽഹിയിൽ നിർമ്മിക്കുന്ന ഖായിദെ മില്ലത്ത് ആസ്ഥാന മന്നിരത്തിനുള്ള ഫണ്ട്‌ എന്നിവയിൽ മികച്ച പ്രവർത്തനം നടത്തിയ ജില്ലയിലെ മണ്ഡലം കമ്മിറ്റികളെ ആദരിച്ചു.

 

കെഎംസിസി പ്രവർത്തകർക്കിടയിലെ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടി പുറത്തിറക്കുന്ന വെബ്സിൻ മരുപ്പച്ച കവർ പേജ് കെഎംസിസി ട്രഷറർ റസാഖ് മൂഴിക്കൽ പ്രകാശനം ചെയ്തു. കെഎംസിസി സംസ്ഥാന ആക്ടിങ് സെക്രെട്ടറി റഫീഖ് തോട്ടക്കാര , ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം , ശരീഫ് വില്യാപ്പള്ളി , ഷാജഹാൻ കൈതപ്പൊയിൽ , എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ സുഹൈൽ മേലടി ,ഫൈസൽ കണ്ടീതായ , അഷ്‌റഫ് തോടന്നൂർ , ഹമീദ് അയനിക്കാട് , അഷ്‌റഫ് നരിക്കോടൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി മുനീർ ഒഞ്ചിയം സ്വാഗതവും ജില്ലാ സെക്രെട്ടറി മുഹമ്മദ് ഷാഫി വേളം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!