ദീർഘകാല മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

New Project - 2023-10-25T134007.639

മനാമ: 49 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്ന കണ്ണൂർ പാനൂർ കാരയിൽ ശശിധരൻ​ (70) നാട്ടിൽ നിര്യാതനായി. ബഹ്റൈനിലെ ആദ്യ സൂപ്പർ മാർക്കറ്റായ മർഹബ മാർക്കറ്റി​ന്റെയും ദുബൈ സൂപ്പർ മാർക്കറ്റി​ന്റെയും മാനേജർ ആയിരുന്നു. ജുഫൈറിലെ ഗോൾഡ് എർത്ത് സൂപ്പർ മാർക്കറ്റി​ന്റെ മാനേജറായും സേവനമനുഷ്​ടിച്ചിട്ടുണ്ട്​. 2016ലാണ്​ ശശിധരൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്.

 

സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ, ശ്രീനാരായണ കൾചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, അലി ബിൻ ഇബ്രാഹിം കമ്പനി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, ശ്രീനാരായണ കൾചറൽ സൊസെറ്റി തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!