മനാമ: സെവൻസ് ബഹ്റൈനും അവാസ് കടവല്ലൂർ & ടഗ് ഓഫ് വാർ അസോസിയേഷനും കൂടിച്ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ വടംവലി മത്സരം ഈ മാസം 27 ന് കേരളീയ സമാജത്തിൽ നടക്കും. കേരള വടംവലി അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അവാസ് കടവല്ലൂർ മത്സരം നിയന്ത്രിക്കാൻ ബഹ്റൈനിലെത്തുമെന്ന് സംഘാടകർ അറിയിച്ചു. വടംവലിപ്രേമികളായ എല്ലാവരെയും ക്ഷണിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.