മനാമ: രക്ഷിതാക്കളുടെ അഭ്യർഥനകളെത്തുടർന്ന്, ബി.എഫ്.സി- കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2023 മത്സരങ്ങളുടെ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 27, രാത്രി 8.30 വരെ നീട്ടിയതായി കെ.സി.എ അധികൃതർ അറിയിച്ചു.
കഥക് നൃത്തവും ഹിന്ദുസ്ഥാനി സംഗീത പരിപാടികളും മത്സരയിനങ്ങളിൽ ഉൾപ്പെടുത്തി. ഗ്രൂപ് 3, 4, 5 എന്നിവയിൽ പങ്കെടുക്കുന്നവർക്കും ഈ മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്യാം. ഒരു ടീമിൽ പരമാവധി പങ്കെടുക്കുന്നവരുടെ എണ്ണം 8ൽ നിന്ന് 10 ആക്കി മാറ്റി. ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നുവെന്നും കലാ-സാംസ്കാരിക-സാഹിത്യോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ രക്ഷിതാക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. വിശദമായ നിയമങ്ങളും രജിസ്ട്രേഷൻ ലിങ്കുകളും www.kcabahrain.com ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർമാൻ റോയ് സി. ആന്റണി (39681102/ 38984900) അല്ലെങ്കിൽ വൈസ് ചെയർമാൻ ലിയോ ജോസഫ് (39207951), വൈസ് ചെയർമാൻ, വർഗീസ് ജോസഫ് (39300835) എന്നിവരുമായി ബന്ധപ്പെടുക.