ഉദ്‌ഘാടന ഓഫറുകളോടെ ഹൂറയിൽ പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

New Project - 2023-10-25T172309.953

മനാമ: മനാമയിൽ ഇനി നെസ്റ്റോ ഷോപ്പിംഗ് ഉത്സവ നാളുകൾ. മൾട്ടിനാഷണൽ റീട്ടെയിൽ ശൃംഖലകളുടെ ലോകത്ത് പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പ് അതിന്റെ പുതിയ ശാഖ മനാമയുടെ ഹൃദയഭാഗത്ത് തുറന്നു പ്രവർത്തനമാരംഭിച്ചു. ഹൂറ എക്സിബിഷൻ റോഡിലാണ് പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്. വർഷങ്ങളായി അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലകളിലൊന്നായി ഉയർന്നുവന്ന നെസ്റ്റോയുടെ മിഡിൽ ഈസ്റ്റിലെ 117-മത് ഔട്ട്ലെറ്റും ബഹ്റൈനിലെ 16-മത്തെ ഔട്ട്ലെറ്റുമാണ് ഇതോടെ പൊതുജനങ്ങൾക്കായി തുറന്നത്.

 

 

50000 ചതുരശ്ര അടി വിസ്തീർണമുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വ്യവസായ വികസന മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് എഫ്.അൽഅലവി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ഹസൻ അൽ മദനി, വ്യവസായ വാണിജ്യ മന്ത്രാലയം ഡയറക്ടർ ബദർ ഫരീദ് അൽസാദ്, ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, നാസ് ഗ്രൂപ്പ് ഡയറക്ടർ ആദൽ അബ്ദുല്ല നാസ്, എന്നിവരും മറ്റ് നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു.

 

ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെ ഒരുക്കിയിരിക്കുന്നു. ഭൂഗർഭ പാർക്കിംഗിന് പുറമേ, 500 കാറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലവും സുരക്ഷിതവുമായ പാർക്കിംഗ് സൗകര്യം എക്സിബിഷൻ റോഡിന് സമീപം ലഭ്യമായിരിക്കും. ജുഫൈർ, അദ്ലിയ, സിഞ്ച്, ഗുദൈബിയ എന്നിവിടങ്ങളിലെ താമസക്കാർക്ക് ഷോപ്പിംഗ് ഇനി എളുപ്പമാകും. എല്ലായ്പ്പോഴും എന്നപോലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഗുണനിലവാരമുള്ളതും പണത്തിന് മൂല്യമുള്ളതുമായ ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി ഒരു മേൽക്കൂരക്കു കീഴിൽ നൽകുന്നു. ആകർഷകമായ വിലയിൽ ഉൽപന്നങ്ങളുടെ ഒരു മികച്ച ശ്രേണിയും ഉദ്ഘാടന ഓഫറുകളും ഡീലുകളും ഇവിടെ ലഭ്യമാണ്. ബഹ്റൈന്റെ പുരോഗതിക്ക് നെസ്റ്റോ ഗ്രൂപ്പ് നൽകുന്ന ശക്തമായ പിന്തുണയെ വ്യവസായ വികസന മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് എഫ്.അൽഅലവി അഭിനന്ദിച്ചു.

 

‘നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പുതിയ ശാഖാ ഹൂറയിൽ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബഹ്റൈൻ രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിലുള്ള നെസ്റ്റോ ഗ്രൂപ്പിന്റെ വിശ്വാസത്തിന്റെയും ഞങ്ങളുടെ പങ്കാളികളായ ബഹ്റൈനികളുടെ മികവിന്റെയും സാക്ഷ്യമാണ് ഈ സംരംഭം” നെസ്റ്റോ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പി പറഞ്ഞു. എല്ലാ ജനപ്രിയ നെസ്റ്റോ ഷോപ്പിംഗ് സൗകര്യങ്ങളും ഈ സ്റ്റോറിൽ ഉണ്ടായിരിക്കും. മികച്ച ഭക്ഷ്യ വിഭവങ്ങൾ, അവശ്യ സാധനങ്ങൾ, പഴം,പച്ചക്കറി, പലചരക്ക് വിഭവങ്ങൾ,സീ ഫുഡ് തുടങ്ങിയവ എളുപ്പത്തിൽ തിരഞ്ഞെടുക്കാവുന്ന രീതിയിൽ ഈ ഹൈപ്പർമാർക്കറ്റിൽ സജ്ജീകരിച്ചിരിക്കുന്നു.

 

“ബഹ്റൈൻ ഭരണാധികാരികളുടെ വിശാല കാഴ്ചപ്പാടും ഇവിടത്തെ ബിസിനസ് സൗഹൃദ സാമ്പത്തിക അന്തരീക്ഷവുമാണ് നെസ്റ്റോ ഗ്രൂപ്പിന്റെ ശക്തിയുടെ നിദാനം. ബഹ്റൈനിലെ ഞങ്ങളുടെ എല്ലാ വികസന യജ്ഞങ്ങളിലും പിന്തുണയേകിയതിനു ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ഈ മഹത്തായ രാജ്യത്തെ ജനങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു ” അർഷാദ് പറഞ്ഞു. ഗുണനിലവാരം, വൈവിധ്യം, ഉപഭോക്തൃ സംതൃപ്തി എന്നിവയോടുള്ള പ്രതിബദ്ധതയോടെ, നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് നിങ്ങളുടെ എല്ലാ ഷോപ്പിംഗ് ആവശ്യങ്ങൾക്കുമുള്ള ഒരു ലക്ഷ്യസ്ഥാനമായി മാറാൻ സജ്ജമായിരിക്കുന്നു. നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടന വേള ആഘോഷമാക്കുന്നതിൽ പങ്കുചേർന്ന ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി മാനേജ്മെൻറ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!