മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിലിന്റെ ഓണാഘോഷം ‘പൊന്നോണസംഗമം’ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ വിപുലമായ പരിപാടികളോടെ നടന്നു. പ്രസിഡന്റ് കോശി സാമുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ സീനിയർ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമാസ് മുഖ്യാതിഥിയായി പങ്കെടുത്തു.
വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷനൽ ട്രഷററും പ്രമുഖ വ്യവസായിയുമായ വർഗീസ് പെരുമ്പാവൂർ വിശിഷ്ടാതിഥി ആയിരുന്നു. മാധ്യമ പ്രവർത്തകൻ സോമൻ ബേബി സന്നിഹിതനായിരുന്നു. വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിൽ കോഓഡിനേറ്റർ മുഹമ്മദ് സാലി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കോശി സാമുവേൽ അധ്യക്ഷത വഹിച്ചു.പൈലറ്റ് ലൈസൻസ് നേടിയ മുൻ കോഓഡിനേറ്റർ ലിമിനേഷ് അഗസ്റ്റിനെ ആദരിച്ചു.
നാഷനൽ കൗൺസിൽ ജനറൽ സെക്രട്ടറി പ്രതീഷ് തോമസ് , ട്രഷറർ അലിൻ ജോഷി, വൈസ് പ്രസിഡന്റ് ഷബാന ഫൈസൽ, ഇവന്റ് കോഓഡിനേറ്റർ ശ്രീജിത്ത് ഫറോക്, വനിതാ വിഭാഗം കോഓഡിനേറ്റർ മിനി മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ജോയന്റ് സെക്രട്ടറി സുമേഷ് മാത്തൂർ, വൈസ് പ്രസിഡന്റ് ഡോ. ഷബാന ഫൈസൽ, ട്രഷറർ അലിൻ ജോഷി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷേർളി, ഷാരോൺ, പ്രിയ ബാബ, റോയ് മാത്യു, ബിജു വർഗീസ്, ഷാജി ഡാനി, ബാബ കൊളങ്ങര എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി വിതയത്തിൽ, ബാബ കൊളങ്ങര, ബിജു വർഗീസ് ,ഷാജി ഡാനി, ബാബു വർഗീസ് , അശോക് മാത്യു , സുനിൽ കുമാർ എന്നിവർ സദ്യക്ക് നേതൃത്വം നൽകി. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.