bahrainvartha-official-logo
Search
Close this search box.

യാത്രസൗകര്യം മെച്ചപ്പെടുത്താൻ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുക: ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല സമ്മേളനം

New Project - 2023-10-26T095138.498

മനാമ: ബഹ്‌റൈൻ പ്രതിഭ 29 ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള മുഹറഖ് മേഖല സമ്മേളനം സ: പി ടി സുരേഷ് നഗറിൽ (KCA ഹാൾ) നടന്നു. സ്വാഗത സംഘം ജോ: കൺവീനർ അനിൽ സി.കെ വേദി സമ്മേളന നടത്തിപ്പിന് വിട്ടുകൊടുത്തു, മേഖല ജോ: സെക്രട്ടറി ഷിജു.ഇ.കെ സ്വാഗതം പറഞ്ഞു. അനിൽ കെ.പി താത്ക്കാലിക അദ്ധ്യക്ഷനായിരുന്നു. സമ്മേളന നടപടികൾ മനോജ് മാഹി, അനിൽ കെ പി , ഷീല ശശി എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം ദുർഗ്ഗ കാശിനാഥും, അനുശോചന പ്രമേയം സജീവൻ മാക്കാണ്ടിയും അവതരിപ്പിച്ചു.

പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പാലസ്തീന് നേരെ ഇസ്രേയൽ നടത്തുന്ന അമിത യുദ്ധസന്നാഹങ്ങളും ചേരിചേരാ നയത്തിൽ നിന്നുള്ള ഇന്ത്യയുടെ വ്യതിയാനവും കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തുരങ്കം വെയ്ക്കുന്ന കേന്ദ്ര നയങ്ങളും ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനുള്ള ആർ.എസ്.എസ് പ്രവർത്തനങ്ങളും ഉദ്‌ഘാടന പ്രസംഗത്തിൽ പി ശ്രീജിത്ത് പരാമർശിച്ചു. മേഖല സെക്രട്ടറി എൻ കെ അശോകൻ പ്രവർത്തന റിപ്പോർട്ടും പ്രതിഭ കേന്ദ്ര ജോ: സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കേരളത്തിലെ ട്രെയിൻ യാത്രസൗകര്യം മെച്ചപ്പെടുത്താൻ സിൽവർ ലൈൻ നടപ്പാക്കുക, കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കാൾ പദവി നൽകുക, കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന നിലപാടിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുക എന്നിങ്ങനെ സമ്മേളനം പുറപ്പെടുവിച്ച വിവിധ പ്രമേയങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

സമ്മേളനം പതിനേഴംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പുതിയ മേഖല കമ്മിറ്റി ഭാരവാഹികൾ: ബിനു കരുണാകരൻ (സെക്രട്ടറി), അനിൽ സി കെ (ജോ:സെക്രട്ടറി), സജീവൻ മാക്കാണ്ടി (പ്രസിഡണ്ട്), ഷിജു ഇ കെ (വൈസ് പ്രസിഡണ്ട്), അനിൽ കെ പി (ട്രഷറർ), ഷീല ശശി(മെമ്പർഷിപ്പ് സെക്രട്ടറി), സുലേഷ് വി കെ (അ: മെമ്പർഷിപ്പ് സെക്രട്ടറി). എക്സിക്യൂട്ടീവ് അംഗങ്ങൾ: എൻ കെ അശോകൻ, ജയൻ കൊളറാട്, വിനോദ്, സതീഷ്, ഷാനവാസ്, അനിത മണികണ്ഠൻ, സന്തു പടന്നപ്പുറം, ടി പി ഗിരീഷ്, ദുർഗ്ഗ കാശിനാഥ്, ബിജു കെ പി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!