മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ പ്രസീഡിയം കമ്മറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒ. ഐ. സി. സി ഓഫീസിൽ വച്ച് നടന്ന കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്തു. ജില്ലയിൽ നിന്നുള്ള ദേശീയ കമ്മിറ്റി അംഗങ്ങൾ ആയി ബോബി പാറയിൽ, ജെയിംസ് കുര്യൻ, സിബി ചെമ്പന്നൂർ എന്നിവരെയും ജില്ലാപ്രസിഡന്റായി ജോർജ് വർഗീസ്നെയും ജില്ലാ ജനറൽ സെക്രട്ടറിയായി ബിനു പാലത്തിങ്കലിനെയും ട്രഷറർ ആയി നെബു തോമസും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്റുമാരായി മോബി കുര്യാക്കോസ്, ജി.കെ.മേനോൻ,അബ്ദുൽ അസീസ് എന്നിവരും സെക്രട്ടറിമാരായി അജീഷ് കെ. തോമസ്, അജിൻ ആന്റണി, മോഹന പ്രസാദ്, തോമസ് വർഗീസ്, ഫിലിപ്പ് തോമസ്, ജോൺസൻ, സാജിത് വട്ടമല, ജെയ്സൺ മാത്യു എന്നിവരെയും കൾച്ചറൽ വിഭാഗം സെക്രട്ടറിയായി ടോമി തോമസ് , സ്പോർട്സ് വിഭാഗം സെക്രട്ടറിയായി ബിനോയ് കുര്യാക്കോസ്, ചാരിറ്റി സെക്രട്ടറിയായി ആഷിഖ് മുരളി, അസിസ്റ്റന്റ് ട്രഷറർ ആയി ഷിജോ ജോസഫ് എന്നിവരെയും, ജില്ലാഎക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയി വിനു വി. ജോൺ, സന്തോഷ്‌പുതുപ്പള്ളി, റോബി മാത്യു, ജോബി വി. വർഗീസ്, ജോഹന്നാൻ പുന്നൂസ്, രോഹിത് കെ. കുമാർ, സജീവ് ചാക്കോ, റോബിൻ എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.