യൂത്ത് ഇന്ത്യ ബഹ്‌റൈൻ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

New Project - 2023-10-31T121525.274

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ശ്രദ്ദേയമായി ജനിച്ച നാട്ടിൽ സ്വാതന്ത്രത്തോട് കൂടി ജീവിക്കാൻ സമരം ചെയ്യുന്ന ഫലസ്തീൻ ജനതക്ക് ഉപധികളില്ലാത്ത പിന്തുണയാണ് അന്താരാഷ്ട്ര സമൂഹം സമൂഹം നൽകേണ്ടതെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത യൂത്ത് ഇന്ത്യ രക്ഷാധികാരി സഈദ് റമദാൻ നദ്‌വി പറഞ്ഞു.

പീഡിതരുടെ മേൽ വെറുപ്പുൽപ്പാദിപ്പിക്കുന്നവരെ തിരിച്ചറിയുകയും അധിനിവേശ സേനയുടെ കിരാതമായ നടപടികൾക്ക് ഇരയാകേണ്ടി വരുന്ന ഫലസ്തീൻ ജനതക്ക് കൂടുതൽ പിന്തുണകൾ ലഭിക്കേണ്ടതുണ്ടെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച സാമൂഹിക നിരീക്ഷകൻ സജി മാർക്കോസ് അഭിപ്രായപ്പെട്ടു. ഫലസ്‌തീൻ പ്രശ്‌നം ആഴത്തിൽ പഠിക്കുമ്പോൾ അനീതിക്കിരയായ ജനതയോടൊപ്പം നിൽക്കാനേ മനുഷ്യത്വമുള്ളവർക്ക് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമികൾക്കെതിരെ ആത്മാഭിമാന പോരാട്ടം നടത്തുന്ന ഫലസ്തീൻ ജനതയോടപ്പമാണ് യൂത്ത് ഇന്ത്യ നിലകൊള്ളുന്നതെന്ന് സംഗമത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ്‌ അനീസ് വി. കെ പറഞ്ഞു.

കെ.എം.സി.സി വൈസ് പ്രസിഡന്റ്‌ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര, പ്രവാസി വെൽഫയർ പ്രസിഡന്റ്‌ ബദ്‌റുദ്ദീൻ പൂവാർ, ഐ. വൈ.സി ഇന്റർനാഷണൽ പ്രതിനിധികളായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് എന്നിവർ വിഷയത്തിന്റെ വിവിധ വശങ്ങളെ വിശദീകരിച്ചു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് പി.പി സ്വാഗതവും, മുഹമ്മദ് ജൈസൽ വിഷയാവതരണവും വൈസ് പ്രസിഡന്റ്‌ യൂനുസ് സലിം സമാപനവും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!