bahrainvartha-official-logo
Search
Close this search box.

സ്കൂൾ പാഠ്യ പദ്ധതിയിൽ ട്രാഫിക് നിയമങ്ങൾ ഉൾപ്പെടുത്തുക: ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖല സമ്മേളനം

WhatsApp Image 2023-10-31 at 10.06.41 AM

മനാമ: ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിഭ സൽമാബാദ് മേഖല സമ്മേളനം സ: ബിനു സൽമാബാദ് നഗറിൽ നടന്നു. മൂന്ന് ആഴ്ചത്തെ പരിശീലനം കൊണ്ട് സൽമാബാദ് മേഖലയിലേ സ്ത്രീ സഖാക്കൾ അവതരിപ്പിച്ച ചെണ്ടമേളം സമ്മേളനത്തിന് മികവേകി.സ്വാഗത സംഘ ചെയർമാൻ കെ.കെ.മോഹനൻ സ്വാഗതം പറഞ്ഞു.

പ്രജിൽ മണിയൂർ സമ്മേളന താത്ക്കാക്കാലിക അദ്ധ്യക്ഷനായിരുന്നു. ഡോ.കെ. കൃഷണകുമാർ ,സജിഷ പ്രജിത്ത്, പ്രജിൽ മണിയൂർ എന്നിവർ പ്രസീഡിയമായി പ്രവർത്തിച്ചു.രക്തസാക്ഷി പ്രമേയം ജോഷി ഗുരുവായൂരും, അനുശോചന പ്രമേയം റനീഷും അവതരിപ്പിച്ചു.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്‌ഘാടനം ചെയ്തു. ഇസ്രയേൽ – പാലസ്തീൻ സംഘർഷത്തെ കുറിച്ചും അവിടെ നിലവിൽ നടന്നു വരുന്ന സാ‌മ്രാജ്യത്വ ശക്തികളുടെ അധിനിവേശം, മുൻ ധാരണകൾ കാറ്റിൽ പറത്തി നാറ്റോ സഖ്യത്തിൽ ചേരാൻ ഉക്രൈൻ എടുത്ത തീരുമാനത്തിന്റെ ഭാഗമായി റഷ്യ നിർബന്ധിത പ്രതിരോധം തീർക്കേണ്ടി വന്ന സാഹചര്യം, ഇന്ത്യൻ രാഷ്ട്രീയ ശരീരത്തിൽ സംഘപരിവാർ വർഗ്ഗീയ രാഷ്ട്രീയം ഒളിച്ചു കടത്താൻ നടത്തുന്ന ശ്രമങ്ങളെ പൊരുതി തോൽപ്പിക്കേണ്ട തിന്റെ അനിവാര്യത ഒക്കെയും തന്റെ ഉത്ഘാടന പ്രസംഗത്തിൽ പ്രദീപ് പതേരി വിശദമായി പ്രതിപാദിച്ചു.

മേഖല സെക്രട്ടറി ശിവകീർത്തി രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, പ്രതിഭാ പ്രസിഡന്റ് ജോയ് വെട്ടിയാൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിൻ മേൽ നടന്ന ചർച്ചയിൽ 13 പ്രതിനിധികൾ പങ്കെടുത്തു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , രക്ഷാധികാരി കമ്മറ്റി അംഗം സുബൈർ കണ്ണൂർ, പ്രതിഭ കേന്ദ്രകമ്മറ്റി ട്രഷറർ മിജോഷ് മൊറാഴ,കേന്ദ്ര കമ്മറ്റി അംഗം കെ. എം സതീഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.നിലവിൽ 60 വയസ്സിന് മുകളിൽ പ്രയമായ പ്രവാസികൾക്കും ക്ഷേമനിധി അംഗ്വതം നൽകുക,ട്രാഫിക്ക് ബോധവൽകരണത്തിനായി സ്കൂൾ തലം മുതൽ ട്രാഫിക്ക് നിയമങ്ങൾ പാഠ്യപദ്ധതിയിൽ ചേർക്കുക.NCERT സിലബസിൽ ഇന്ത്യ എന്ന പദത്തിന് പകരം ഭാരതം എന്ന് ചേർക്കാൻ ഉള്ള ശ്രമം ഉപേക്ഷിക്കുക എന്നിങ്ങനെ സമ്മേളനം പുറപ്പെടവിച്ച പ്രമേയങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

സമ്മേളന നഗരിയിൽ കുട്ടികളുടെ ചിത്ര പ്രദർശനവും , പ്രകൃതി സൗഹൃദ സമൂഹം എന്ന ആശയം പ്രചരിപ്പിക്കുന്നതിന് ഉതകുന്ന പോസ്റ്ററുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു. സ്വരലയ ഗായകസംഘം അവതരിപ്പിച്ച സ്വാഗത ഗാനങ്ങളുമുണ്ടായി.

സമ്മേളനം 2023 – 2025 പ്രവർത്തന വർഷത്തേക്കുള്ള 19അംഗ മേഖല കമ്മറ്റിയെ തിരഞ്ഞെടുത്തു.
ഗിരീഷ് ശാന്തകുമാരി മോഹനൻ (സെക്രട്ടറി), ജയകുമാർ (പ്രസിഡണ്ട്), രഞ്ജിത്ത് പൊൻകുന്നം ( ട്രഷറർ ), അഖിലേഷ് (ജോയിൻ്റ് സെക്രട്ടറി), സിൽജ സതീഷ് (വൈസ് പ്രസിഡണ്ട്) , പ്രജിത്ത് (മെമ്പർഷിപ്പ് സെക്രട്ടറി) ഷാൽജിത്ത് (അസി : മെമ്പർഷിപ്പ് സെക്രട്ടറി) എന്നിവർ ഭാരവാഹികളും നിഷ സതീഷ്, ശിവകീർത്തി രവീന്ദ്രൻ ,സജിഷ പ്രജിത്ത് അനുശ്രീ മധു, കെ.കെ. മോഹനൻ,പ്രജിൽ മണിയൂർ,റെനിത്ത് എരഞ്ഞോളി, ജോഷി ഗുരുവായൂർ,സിസിർ ബാലകൃഷ്ണൻ,കെ.സി. പ്രദീപൻ, രാജേഷ് തലായി,ജയരാജൻ .പി എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!