bahrainvartha-official-logo
Search
Close this search box.

അറുപത് വയസ് കഴിഞ്ഞും പ്രവാസി തൊഴിലാളികളായി കഴിയുന്നവരെ പ്രവാസി ക്ഷേമനിധിയിൽ അംഗമാക്കുക: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സമ്മേളനം

WhatsApp Image 2023-10-29 at 12.14.40 PM

മനാമ: ബഹ്റൈൻ പ്രതിഭ 29 ആം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി മനാമ മേഖല സമ്മേളനം ടി.വി.രാജേഷ് നഗർ ( KCA ഹാളിൽ വെച്ചു നടന്നു. നാടിൻറെ പുരോഗതിയിൽ വലിയ പങ്ക് വഹിച്ച പ്രവാസി സമൂഹത്തെ ചേർത്ത് നിർത്താൻ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന പ്രവാസി ക്ഷേമനിധിയും പെൻഷനും വലിയ ആശ്വാസമാണ് പ്രവാസികൾക്ക് നൽകിയത്. ജീവിത പ്രാരാബ്ധം കൊണ്ട് അറുപത് വയസ് കഴിഞ്ഞും പ്രവാസം തുടരാൻ നിർബന്ധിക്കപ്പെടുന്ന തൊഴിലാളികൾ ഉണ്ട്. നിലവിലെ നിയമപ്രകാരം അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമ നിധിയിൽ ചേരാൻ കഴിയില്ല.അവരെ കൂടെ ഈ ക്ഷേമ പദ്ധതിയുടെ ഗുണഭോക്ത്താക്കളാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേരള സർക്കാരിനോടാഭ്യർത്ഥിച്ചു.

 

ശശി ഉദിനൂർ താത്ക്കാലിക അദ്ധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ലീവിൻ കുമാർ സ്വാഗതം ആശംസിച്ചു.മഹേഷ് യോഗീദാസൻ , ശശി ഉദിനൂർ , ബിന്ദു റാം , ഷീജ വീരമണി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഷീജ വീരമണി രക്തസാക്ഷി പ്രമേയവും , കെ.വി. പ്രശാന്ത് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സമ്മേളനം പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷെരീഫ് കോഴിക്കോട് ഉദ്‌ഘാടനം ചെയ്തു. മേഖല സെക്രട്ടറി അനീഷ് പി.വി പ്രവർത്തന റിപ്പോർട്ടും ,രക്ഷാധികാരി സമിതി അംഗം എൻ. വി. ലിവിൻ കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടുകൾക്ക് മേൽ നടന്ന ചർച്ചയിൽ 28 പ്രതിനിധികൾ പങ്കെടുത്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, രക്ഷാധികാരി സമിതി അംഗങ്ങളായ കെഎം രാമചന്ദ്രൻ , എൻ കെ വീരമണി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

സമ്മേളന നഗരിയിൽ പ്രതിഭ ശാസ്ത്ര ക്ലബിന്റെ സഹകരണത്തോടെ കുട്ടികൾ തയാറാക്കിയ ശാസ്ത്ര ലേഖനങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. സമ്മേളനം 2023 – 2025 പ്രവർത്തന വർഷത്തേക്കുള്ള 19അംഗ മേഖല കമ്മറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി നിരൻ സുബ്രഹ്മണ്യൻ (സെക്രട്ടറി) , മുരളീ കൃഷ്ണൻ (പ്രസിഡണ്ട്), പ്രദീപൻ വടവന്നൂർ ( ട്രഷറർ ), അനിൽ മുണ്ടൂർ (ജോയിൻ്റ് സെക്രട്ടറി), ഷിബി ഷനോജ് (വൈസ് പ്രസിഡണ്ട്) , രാജേഷ് എം കെ ( മെമ്പർഷിപ്പ് സെക്രട്ടറി ) നിഷാദ് വിപി ( അസി : മെമ്പർഷിപ്പ് സെക്രട്ടറി ) സുജിത രാജൻ, ഹേന മുരളി, സരിത കുമാർ ,ഷിബി ഷനൊജ്‌,രാജേഷ് അറ്റാച്ചേരി, നുബിൻ അൻസാരി,അബുബക്കർ പട്ല,റിതേഷ് എം സി, സുരേഷ് വയനാട് ,ജീവൻ കല്ലറ, ശശി പി കെ,റാഫി കല്ലിങ്ങൽ,അനീഷ് പി വി എക്സിക്യുട്ടീവ് മെംബർമാർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!