മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ അന്താരാഷ്ട്ര വിഭാഗമായ ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ഘടകം മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ അനുസ്മരണവും പാലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിക്കുന്നു. ഇന്ദിരഗാന്ധിയുടെ 39ാം ചരമവാർഷികത്തോടനുബന്ധിച്ച് ഈ മാസം മൂന്നിന് സെഗയ ബി.എം.സി ഹാളിൽ വൈകീട്ട് 7.30ന് നടക്കുന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സജി മാർക്കോസ് സംസാരിക്കും.
പ്രാസംഗികനും എഴുത്തുകാരനുമായ സിറാജ് പള്ളിക്കര, എഴുത്തുകാരനും കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റുമായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, കൂടാതെ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.