മനാമ: റയ്യാൻ സ്റ്റഡി സെന്റർ 2024 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു. അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവാർനെസ്സ് സെന്റർ സംഘടിപ്പിച്ച ഫോക്കസ് 4.O പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ സയന്റിഫിക് കോഴ്സസ് സെപ്ഷ്യലിസ്റ്റും സെന്റർ അഡ്മിനിസ്‌ട്രേറ്റീവ് കോർഡിനേറ്ററുമായ ഡോ. സഅദുല്ലാ അൽ മുഹമ്മദിയാണ് പ്രകാശനം നിർവ്വഹിച്ചത്.
പ്രമുഖ പണ്ഡിതനും, തര്ബിയ ഇസ്‌ലാമിക് സൊസൈറ്റി ചെയർമാനും, ഇസ്‌ലാമിക് ബാങ്കിങ് സാമ്പത്തിക ഉപദേഷ്ടാവും, ഇസ്‌ലാമിക് ശരീഅ ബോർഡ് അംഗവുമായ ശൈഖ് ഇസാം ഇസ്‌ഹാഖ്, റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ വി.പി. അബ്ദുൽ റസാഖിൽ നിന്നും ആദ്യ കോപ്പി സ്വീകരിച്ചു.
അൽ മന്നായി മലയാളം വിഭാഗം കോർഡിനേറ്റർമാരായ അബ്ദുൽ ഗഫൂർ പാടൂർ, രിസാലുദ്ധീൻ, അബ്ദുൽ അസീസ് ടി.പി. അബ്ദുല്ല സി.കെ, യഹ്‌യ സി.ടി എന്നിവർ പങ്കെടുത്തു.