bahrainvartha-official-logo
Search
Close this search box.

വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപിറവി ദിനം ആഘോഷിച്ചു

New Project - 2023-11-07T121534.987

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് കേരളപിറവി ദിനം ആഘോഷിച്ചു. ബഹ്‌റൈന്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും കേരളപിറവി ഉത്സവ പ്രതീതിയോടെ ആഘോഷിക്കപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജ്യോതിഷ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എഫ് .എം. ഫൈസല്‍ കേരളപിറവി സന്ദേശം നല്‍കി. സെക്രട്ടറി മോനി ഒടികണ്ടത്തില്‍ സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

 

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപക നേതാക്കളായ സോമന്‍ബേബി, എ.എസ്. ജോസ്, ഡോ. പി.വി. ചെറിയാന്‍, ഇന്‍ഡ്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഐമാക് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ഇന്‍ഡ്യന്‍ സ്‌കൂള്‍ എക്‌സിക്യുട്ടീവ് അംഗം അജയ്കൃഷ്ണന്‍ കെ.സി.എ. പ്രസിഡണ്ട് നിത്യന്‍ തോമസ്, പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, സാമൂഹ്യപ്രവര്‍ത്തകരായ ജേക്കബ് തേക്കുംതോട്, അനില്‍.യു.കെ, യു.പി.പി നേതാക്കളായ ബിജു ജോര്‍ജ്ജ്, എബി തോമസ്, സെയ്ദ് ഹനീഫ്, അനസ് റഹീം, അജിത്കുമാര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കാത്തു സച്ചിന്‍ദേവ്, വനിതാ വിഭാഗം പ്രസിഡണ്ട് സോണിയ വിനു, ഡോ. ശ്രീദേവി, അന്‍വര്‍ നിലമ്പൂര്‍, നൗഷാദ് മഞ്ഞപ്ര, അനില്‍ മടപള്ളി, അന്‍വര്‍ ശൂരനാട് , രാജേഷ്, ജോര്‍ജ്ജ്, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് ജോണി താമരശ്ശേരി, കൊല്ലം പ്രവാസി അസോസിയേഷന്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

 

എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ലീബ രാജേഷ്, ഷൈജു കന്‍പ്രത്ത്, മണികുട്ടന്‍, ദീപ ദിലീപ്, എന്നിവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു. സന്ധ്യാ രാജേഷ് അവതാരകയായിരുന്നു. റുമൈസ, ഷൈമ, ദീപ, സുനി ഫിലിപ്പ്, സുജ മോനി, റെനിഷ്, റെജി തോമസ്, സജി ജേക്കബ്, ലിബി ജെയ്‌സണ്‍, റിഷാദ്, എന്നിവര്‍ നേത്യത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!