മനാമ: ഹ്രസ്വസന്ദർശനാർഥം ബഹ്റൈനിലെത്തിയ മാധ്യമപ്രവർത്തകൻ എൻ. അശോകനും ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയസ് കുമാറിന്റെ സെക്രട്ടറി നന്ദകുമാറിനും ബഹ്റൈൻ ജനത കൾചറൽ സെന്റർ സ്വീകരണം നൽകി. മനാമ കെ സിറ്റി ഹാളിൽവെച്ച് നടത്തിയ പരിപാടിയിൽ ജെ.സി.സി ബഹ്റൈൻ ഘടകം സെക്രട്ടറി നികേഷ് വരാപ്രത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് കുമാർ, ജെ.സി.സി ബഹ്റൈൻ നേതാക്കളായ ജയരാജ്, ദിനേശൻ, ഷൈജു, സുരേന്ദ്രൻ, സന്തോഷ് മേമുണ്ട, ജയപ്രകാശ്, പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. എൻ. അശോകനും നന്ദകുമാറും സ്വീകരണത്തിന് നന്ദി പറഞ്ഞു. ജിബിൻ, സുരേഷ്, വിപിൻ, വിജേഷ്, വിനോദൻ, ശശി, സുരേഷ് ബാബു, രാജൻ, സുരേഷ് പി.ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.