ബി കെ എസ് പുസ്തകോത്സവം; കേരള എഞ്ചിനീയേർസ് മീറ്റ് നവംബർ 10ന്

New Project - 2023-11-08T142102.451

മ​നാ​മ: കേ​ര​ളീ​യ​സ​മാ​ജ​വും ഡി.​സി ബു​ക്‌​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ളി എ​ൻ​ജി​നീ​യ​റി​ങ് പ്ര​ഫ​ഷ​ന​ലു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​വം​ബ​ര്‍ പ​ത്തി​ന് “കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് മീ​റ്റ്‌” സം​ഘ​ടി​പ്പി​ക്കു​ന്നു. ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ​സ​മാ​ജം കീ​ന്‍ ഫോ​റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന എ​ൻ​ജി​നീ​യേ​ഴ്സ് മീ​റ്റി​ല്‍ വി​ശി​ഷ്ട അ​തി​ഥി​യാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പ​രി​സ്ഥി​തി പ്രോ​ഗ്രാം ദു​ര​ന്ത അ​പ​ക​ട​സാ​ധ്യ​താ ല​ഘൂ​ക​ര​ണ വി​ഭാ​ഗ​ത്തി​ന്റെ ത​ല​വ​നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ പ്ര​ശ​സ്ത​നാ​യ ടെ​ക്നോ​ള​ജി വി​ദ​ഗ്ധ​നു​മാ​യ മു​ര​ളി തു​മ്മാ​രു​കു​ടി പ​ങ്കെ​ടു​ക്കും. തു​ട​ര്‍ന്ന്‍ എ​ൻ​ജി​നീ​യ​റി​ങ് മേ​ഖ​ല​യി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

 

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഡി.​ജെ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന എ​ൻ​ജി​നീ​യ​റി​ങ് പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ സം​ഗ​മം പ്ര​വാ​സ​ലോ​ക​ത്ത്‌ ഇ​ത്ത​ര​ത്തി​ല്‍ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ​രി​പാ​ടി​യാ​യി​രി​ക്കു​മെ​ന്ന് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​യ്ക്ക​ലും സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര​യും അ​റി​യി​ച്ചു.

 

ഐ.​ഐ.​ടി കാ​ൺ​പു​ർ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ഫോ​ർ​ണി​യ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ലീ​ഡ​ർ​ഷി​പ് അ​ക്കാ​ദ​മി (ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​ർ​വ​ക​ലാ​ശാ​ല) തു​ട​ങ്ങി​യ പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​ഫ​ഷ​ന​ല്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി​യ മു​ര​ളി തു​മ്മാ​രു​കു​ടി​യു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം മ​ല​യാ​ളി എ​ൻ​ജി​നീ​യ​റി​ങ് സ​മൂ​ഹം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​ഭ്യ​ർ​ഥി​ച്ചു. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. Murali Krishnan 3411 7864, Vinoop kumar 973 3925 2456, Prashanth Muraleedhar 973 3335 5109, Sreejith A Nair 973 3650 4927.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!