കൊലപാതകം ചെയ്തതായി സംശയിക്കുന്ന മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മനാമ: സാമ്പത്തിക തർക്കത്തെത്തുടർന്ന് ദൈഹിൽ ഒരു വ്യക്തിയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന മൂന്ന് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രവാസിയായ ഒരു പ്രതി മൂർച്ചയേറിയ വസ്തുകൊണ്ടു ഏറ്റ മുറിവുമായി ആശുപത്രിയിൽ എത്തിയിരുന്നു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

സംശയിക്കുന്നവരും മരണപ്പെട്ട ആളുമായി സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കുറ്റകൃത്യങ്ങൾ ചെയ്യാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. ഈ കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയിട്ടുണ്ട്.