ബഹ്‌റൈനിലെ ടിക്‌ടോക് കലാകാരന്മാരുടെ കൂട്ടായ്മയായ BM2 ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മനാമ: മലയാളി ടിക്‌ടോക് കലാകാരന്മാരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മല്ലു മ്യുസേഴ്സ് (BM2) അവരുടെ ആദ്യത്തെ ഇഫ്താർ വിരുന്നും കുടുംബസംഗമവും ഹൂറയിൽ ഉള്ള അൽ ഓസ്‌റ റെസ്റ്റോറന്റിൽ വച്ച് നടത്തി. നൂറോളം അംഗങ്ങൾ പങ്കെടുത്ത ഈ മീറ്റിംഗിൽ BM2 ന്റെ വരാനിരിക്കുന്ന ആദ്യത്തെ വാർഷിക ആഘോഷങ്ങളെ കുറിച്ചു ചർച്ച നടത്തുകയും അതിനു വേണ്ടി ഒരു വർക്കിംഗ് കമ്മിറ്റീ അഡ്മിൻസിന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുകയും ചെയ്തു. ഈ വരുന്ന ജൂലൈയിൽ ആണ് കൂട്ടായ്മയുടെ ഒന്നാം വാർഷികം. വാർഷികം പ്രമാണിച്ചു വിവിധയിനം കലാപരിപാടികളും അതോടൊപ്പം ബഹ്‌റൈനിലെ ടിക്‌ടോക് കലാകാരന്മാർക്കായി ഒരു ടിക്‌റ്റോക് അഭിനയ മത്സരവും സംഘടിപ്പിക്കാൻ ഈ ചർച്ചയിൽ തീരുമാനം എടുത്തു.