മനാമ: വിവിധ മേഖലകളില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുകയും സജീവമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ലൈറ്റ്സ് ഓഫ് കൈന്ഡ്നസ് സല്‍മാബാദില്‍ ദീപാവലി ആഘോഷിച്ചു.
മൂന്നോളം ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകളും മധുരപലഹാരങ്ങളും വെള്ളവും നല്‍കുകയും ദീപാവലി ആശംസകള്‍ കൈമാറുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തകരായ എഫ്.എം. ഫൈസല്‍, കാത്തു സച്ചിന് ദേവ്, മൂര്‍ത്തി എന്നിവര്‍ കിറ്റുകള്‍ വിതരണം ചെയ്തു. ലൈറ്റ്സ് ഓഫ് കൈന്ഡ്നസ് നേതാക്കളായ സെയ്ദ് ഹനീഫ്, ഫസല്‍ പൊന്നാനി എന്നിവര്‍ നേതൃത്വം നല്കി.