മനാമ: കേരള ഗാലക്സി വേൾഡ് വനിത വിങ് 2024-2025 വർഷത്തേക്കുള്ള പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ചു. ബി.എം.സി ഹാളിൽ നടന്ന ചടങ്ങ് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു.
നാട്ടിൽനിന്ന് ബഹ്റൈനിലെത്തിയ യുവ നടൻ ഷമീർ ഉണ്ണികുളത്തിനെയും ആദരിച്ചു. രാജീവ് തുറയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജുപാൽ സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകരായ മോനി ഒടികണ്ടത്തിൽ, മനോജ് മയ്യന്നൂർ, കാത്തു സച്ചിൻ ദേവ്, അൻവർ നിലമ്പൂർ, രക്ഷാധികാരി വിജയൻ കരുമല എന്നിവർ ആശംസ അർപ്പിച്ചു. കേരള ഗാലക്സി വനിത വിങ് പ്രസിഡന്റ് ഷംല, സെക്രട്ടറി വീണ, ജോ. സെക്ര. ഉസൈബ എന്നിവർക്ക് കാത്തു സച്ചിൻ ദേവ് ബാഡ്ജ് നൽകി. ഷംസീർ ഗലാലി, വിനോദ് അരൂർ, സുലൈഖ, റൂബി എന്നിവർ പരിപാടി നിയന്ത്രിച്ചു. സിബി കുര്യൻ നന്ദി പറഞ്ഞു.