മനാമ: ബഹ്റൈൻ കേരളീയസമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ 16 വ്യാഴാഴ്ച സി.പി.എം പി.ബി അംഗം എം.എ. ബേബി അതിഥിയായെത്തുന്നു. വൈകീട്ട് 7.30ന് അദ്ദേഹം പ്രഭാഷണം നടത്തും.
8.30ന് എം.എ. ബേബിയുമായി മുഖാമുഖവും നടക്കും. രാഷ്ട്രീയം, ജീവിതം, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിനൽകുമെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ബുക്ക് ഫെസ്റ്റ് കൺവീനർ ഫിറോസ് തിരുവത്ര, ബിനു വേലിയിൽ എന്നിവർ അറിയിച്ചു.