മനാമ: ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന മാധ്യമം: വിശ്വാസ്യത, സ്വാതന്ത്യം, പ്രതിരോധം എന്ന മാധ്യമ പരിപാടിയിൽ പങ്കെടുക്കാനാണ് റിപ്പോർട്ടർ ടി.വി ചാനൽ എഡിറ്റർ കൂടിയായ എം.വി.നികേഷ് കുമാർ ബഹ്റൈനിൽ എത്തിച്ചേരുന്നത്. വൈകുന്നേരം നാല് മണിക്കുള്ള സെഗയയിലുള്ള ബഹ്റൈൻ മീഡിയ സിറ്റി ഹാളിലാണ് പരിപാടി. പൊതുജനങ്ങൾക്ക് പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാമെന്ന് സംഘാടകസമിതി ചെയർമാൻ പി.ശ്രീജിത്, കൺവീനർ കെ.എം.സതീഷ് , പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി , പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു. കൂടാതെ ബഹ്റൈൻ മാധ്യമ പ്രവർത്തകരുമായുള്ള നേര് ചികയുന്ന നേരം എന്ന മുഖാമുഖ പരിപാടിയിലും നികേഷ് കുമാർ സംബന്ധിക്കും.
