bahrainvartha-official-logo
Search
Close this search box.

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

New Project - 2023-11-16T175432.689

മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ പ്രസീഡിയംകമ്മറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഹൂറ ചാരിറ്റി ഹാളിൽ വച്ച് നടന്ന കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്തു.

ജില്ലാപ്രസിഡന്റായി ജാലിസ് കുന്നത്ത്കാട്ടിൽ , ജില്ലാ ജനറൽ സെക്രട്ടറിയായി ശ്രീജിത്ത്‌ പാനായി , ട്രഷറർ ആയി പ്രദീപ്‌ മൂടാടി , കോഴിക്കോട് ജില്ലയിൽ നിന്നുള്ള ദേശീയ സമതി അംഗങ്ങൾ ആയി ഗഫൂർ ഉണ്ണികുളം, ലത്തീഫ് ആയംചേരി, ഷമീം. കെ. സി, പ്രദീപ്‌ പി. കെ, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ജോണി താമരശ്ശേരി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ്റുമാരായി ബിജുപാൽ സി. കെ, സുരേഷ് മണ്ടോടി, നൗഷാദ് കുരുടിവീട്, ഫൈസൽ പട്ടാണ്ടി, റഷീദ് മുയിപ്പോത്ത്, അനിൽ കുമാർ കൊടുവള്ളി, കുഞ്ഞഹമ്മദ് കെ. ഡി എന്നിവരും സെക്രട്ടറിമാരായി പ്രഭുൽ ദാസ്, വിൻസന്റ് തോമസ്, തസ്‌തീക്കർ, വാജിദ്, ഉസ്മാൻ ടി പി, അഷ്‌റഫ്‌, തുളസിദാസ്, അബ്ദുൽ റഷീദ് പി. വി, മുനീർ പേരാമ്പ്ര, മുബീഷ് കോക്കല്ലൂർ, ഷാജി പി. എം എന്നിവരെയും കൾച്ചറൽ വിഭാഗം സെക്രട്ടറിയായി സുബിനാസ് കിട്ടു , സ്പോർട്സ് വിഭാഗം സെക്രട്ടറിയായി റോഷ്ജിത് , ചാരിറ്റി സെക്രട്ടറിയായി സുരേഷ് പി. പി ,അസിസ്റ്റന്റ് ട്രഷറർ ആയി സഹൽ പിലാത്തോട്ടത്തിൽ എന്നിവരെയും, ജില്ലാഎക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയി അലിക്കോയ, ബാലകൃഷ്ണൻ മുയിപ്പോത്ത്, സലാം മുയിപ്പോത്ത്, അസിസ്സ് മൂലാട്, ഷൈജാസ്, ശിവദാസൻ പുതുപ്പണം, രാജീവൻ അരൂർ, അഖിൽ മോകേരി, രവീന്ദ്രൻ, ബിജു, അസി, അഷ്‌റഫ്‌ മാർക്കറ്റ്, ഇഖ്ബാൽ തലയാട്, നൗഷാദ് എം. കെ, ഗിരീഷ് കാവുംന്തറ, ബിജു കെ, സന്ധ്യ രഞ്ജൻ, സൂര്യ രജിത്, ഷൈനി ജോണി എന്നിവരെയും തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!