മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പോഷക ഘടകമായ എസ്.കെ.എസ്.എസ്.എഫ് 2024-2026 കാലയളവിലേക്കുള്ള മെംബർഷിപ് കാമ്പയിന് കേരളക്കരയിൽ തുടക്കംകുറിച്ചതിന്റെ ഭാഗമായി ബഹ്റൈനിലും മെംബർഷിപ് കാമ്പയിൻ പ്രഖ്യാപിച്ചു.
സമസ്ത ബഹ്റൈൻ മീലാദ് കാമ്പയിൻ സമാപന സമ്മേളന വേദിയിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മുൻ പ്രസിഡന്റ് അശ്റഫ് അൻവരി ചേലക്കരക്ക് മെംബർഷിപ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാദിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സമസ്ത ബഹ്റൈൻ നേതാക്കളായ എസ്.എം. അബ്ദുൽ വാഹിദ്, വി.കെ. കുഞ്ഞഹമദ് ഹാജി, സയ്യിദ് യാസർ ജിഫ് രി തങ്ങൾ, ജംഇയ്യതുൽ മുഅല്ലിം പ്രതിനിധികൾ, ഏരിയ കോഓഡിനേറ്റർമാർ, സാമൂഹിക, സാംസ്കാരിക മേഖലയിലെ നേതാക്കൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ബഹ്റൈനിലുടനീളം മെംബർഷിപ് വിതരണത്തിനായി വിവിധ ഏരിയകളിൽ ഏരിയ കോഓഡിനേറ്റർമാരെ ചുമതലപ്പെടുത്തി. മനാമ ഏരിയ: അബ്ദുൽ റഹൂഫ്-3653 7250, റാഷീദ്-32078962. ഉമ്മുൽ ഹസ്സം ഏരിയ: അഫ്സൽ-33854784, ഫാസിൽ- 35927527. ഹിദ് ഏരിയ: ഫാസിൽ- 35524530, ഗലാലി ഏരിയ: ഇർഷാദ്-33252774, ഷഹിം ദാരിമി-34621028. മുഹറഖ് ഏരിയ: ഉമർ മൗലവി- 6691 1522, നാസിം-37308056. സൽമാനിയ ഏരിയ: കെ.എം.എസ്. മൗലവി-38209794, റഷീദ് കുരിക്കൾ-3389 2262, അബ്ദുൽകരീം-3614 4254. സനാബീസ് ഏരിയ: ഷബീർ അലി- 35053649. ജിദാലി ഏരിയ: ഷംസുദ്ദീൻ ഫൈസി, അസ്സം -38117579, റിഫ ഏരിയ: ഹംസ അൻവരി-3376 7471, ഈസ്മായിൽ റഹ് മാനി-33904757. ഹമ്മദ് ടൗൺ ഏരിയ: റഷീദ് ഫൈസി -32311758, ഫൈസൽ-34121865, ജീദ് ഹാഫ്സ് ഏരിയ: അബ്ദുൽ മജീദ്- 3930 8582, സമീർ- 3918 2067, ഹൂറ ഏരിയ: നിഷാൻ ബാഖവി-39222019, ലത്തീഫ് തങ്ങൾ-35033959. ഗുദൈബിയ ഏരിയ: സലാം ചോല-33044134, മുഹമ്മദ് ഫൈസൽ-35338364. സാർ ഏരിയ: ഇർഷാദ് മുരിങ്ങയിൽ-32079302, റഊഫ്-33021166, അൻസാരി-38378572. കൂടുതൽ വിവരങ്ങൾക്ക് അബ്ദുൽ മജീദ്-33413570, സജീർ പന്തക്കൽ-3606 3412, നവാസ് കുണ്ടറ-39533273.