താള വിസ്മയം കൊണ്ട് ബഹ്‌റൈൻ ജനഹൃദയങ്ങളിൽ ഇടം നേടി ബഹ്‌റൈൻ ആഘോഷങ്ങളികൾ സജീവ സാനിധ്യം ആയി മാറിക്കഴിഞ്ഞ പ്രമുഖ നാസിക് ധോൽ ടീം ആയ ഹബീബിസ് നാസിക് ധോൽ ടീമിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ട്രാഫിക് സിഗ്നലിൽ ഗ്രീൻ സിഗ്നൽ കാത്തു കിടക്കുന്ന ആളുകൾക്ക് നോമ്പ് തുറക്കാൻ ആവശ്യമായ വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത് നോമ്പ് തുറക്കാൻ അവസരം ഒരുക്കിയാണ് ഒരു പറ്റം യുവാക്കൾ മാതൃക ആയത്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഇവർ ഈ പ്രവർത്തനം നടത്തി വരുന്നു. മുൻ വർഷങ്ങളിലേത് പോലെ തന്നെ ഈ വർഷവും സൽമാനിയ കലവറ, ഡിക്യു സിഗ്നലിൽ ആണ് ഇഫ്താർ കിറ്റ് വിതരണം നടത്തിയത് . സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു . ബഹ്‌റൈൻ സി എസ് ഐ സൗത്ത് കേരള ചർച് വികാരി Rev.Fr.സുജിത് സുഗതൻ, പൂജാരി ശ്രീ .വിഘ്‌നേശ് ശർമ, ബഹ്‌റൈൻ ട്രാഫിക് ഡയറക്ടറേറ്റിന്റെ പോലീസ് മേധാവികൾ, കലവറ റെസ്റ്റോറന്റ് ഉടമ സാജൻ എന്നിവരുടെ സാനിധ്യം ഈ പ്രവർത്തനത്തിനെ സാഹൊസഹോദര്യത്തെയും മതസൗഹാർദ്ധതയെയും ഉയർത്തി കാണിക്കുന്ന ധന്യ മുഹൂർത്തം ആക്കി മാറ്റി.
ഏകദേശം ആയിരത്തോളം കിറ്റുകൾ ആണ് ഈ വർഷം വിതരണം ചെയ്തത്. ബഹ്‌റൈൻ ട്രാഫിക് ഡയറക്ടറേറ്റിന്റെ പൂർണ സഹകരണത്തോടു കൂടിയാണ് പരുപാടി നടന്നത്. തങ്ങൾക്കു വിവിധ പ്രോഗ്രാമുകളിലൂടെ കിട്ടുന്ന വരുമാനത്തിൽ നിന്ന് ലഭിക്കുന്ന തുക വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെക്കുന്ന ഒരു പറ്റം യുവാക്കൾ അടങ്ങുന്ന നാസിക് ധോൽ ടീം സമൂഹത്തിനു ഒരു നല്ല മാതൃക കാട്ടിതെരുന്നു.