മനാമ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. വടകര കുറിഞ്ഞാലിയോട് ഐശ്വര് വീട്ടിൽ ശശീന്ദ്രൻ(58) ആണ് മരിച്ചത്. റിഫയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ-വിവിഷ, രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
