മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മദീന പാഷൻ നവംബർ 24 വെള്ളിയാഴ്ച 3 മണിക്ക് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ഉസ്താദ് അബ്ദുൽ സലാം ബാഖവിക്ക് സമസ്ത കേന്ദ്ര ഏരിയ നേതാക്കൾ ജംഇയ്യത്തുൽ മുഅല്ലിം ,എസ് കെ എസ് എസ് എഫ് എന്നി പ്രതിനിധികൾ ചേർന്ന് ബഹ്റൈൻ വിമാനതാവളത്തിൽ സ്വീകരണം നൽകി.