മനാമ: പ്രതിഭയുടെ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് രക്തദാനം നടത്തി. രക്തദാന ക്യാമ്പ് ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ബുക്ക്മാസ് ഉദ്ഘാടനം ചെയ്തു. പ്രതിഭയുടെ ഇത്തരം മനുഷ്യ കാരുണ്യപരമായ സന്നദ്ധ പ്രവർത്തനത്തെ ഉത്ഘാടന പ്രസംഗത്തിൽ പാർലമെൻറ് അംഗം ഹസ്സൻ ബുക്ക്മാസ് ശ്ലാഘിച്ചു. പ്രവാസികൾ ഈ നാടിനോട് കാണിക്കുന്ന കൂറ് ഈ രാജ്യം അങ്ങേയറ്റം വിലമതിക്കുന്നു എന്നും അദ്ദേഹം ഊന്നി പറഞ്ഞു.
പ്രതിഭ ഹെൽപ് ലൈൻ നേതൃത്വം നൽകിയ രക്തദാന ക്യാമ്പിൽ നൂറ്റി എഴുപത്തിഅഞ്ചിൽ പരം അംഗങ്ങൾ രക്തം ദാനം ചെയ്തു. ഇതോടെ ഈ കമ്മിറ്റി വർഷം അമ്പത്തിയെട്ട് രക്തദാന ക്യാമ്പുകൾ പൂർത്തീകരിക്കപ്പെട്ടു. ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സി.വി.നാരായണൻ ആശംസ നേർന്നു. ഹെൽപ് ലൈൻ കൺവീനറും, കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഷാദ് പൂനൂർ നന്ദി രേഖപ്പെടുത്തി.