bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ റിഫ ക്യാമ്പസ് ശിശുദിനം ആഘോഷിച്ചു

Picture 1

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അതിരുകൾക്കതീതമായ ഐക്യം വളർത്തുക എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തെ അനുസ്മരിച്ചുകൊണ്ടുള്ള ശിശുദിന പരിപാടികൾ വൈവിധ്യമാർന്നതും വർണ്ണശബളവുമായിരുന്നു.

 

ഒന്നും രണ്ടും മൂന്നും ക്‌ളാസുകളിലെ വിദ്യാർഥികൾ വേദിയിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു. ആഫ്രിക്കൻ നൃത്ത ചുവടുകളും ലാറ്റിനോ സൽസയുടെ താളാത്മകമായ വശീകരണവും ഏഷ്യൻ ആയോധനകലകളുടെ മികവും കാണികൾക്കു അനുഭവവേദ്യമായി. ഉപഭൂഖണ്ഡത്തിന്റെ സമ്പന്നമായ പൈതൃകവും സാംസ്കാരിക വൈവിധ്യത്തിന്റെ ഊർജ്ജസ്വലമായ മുദ്രകളും കുരുന്നുകൾ പ്രദർശിപ്പിച്ചു. കിഡ്ഡീസ് ഫിയസ്റ്റയ്‌ക്കായി ആവേശപൂർവം അവർ പരിശീലനം നടത്തിയിരുന്നു. ഓരോ വിദ്യാർത്ഥിയുടെയും നേട്ടങ്ങളെ പ്രിൻസിപ്പൽ പമേല സേവ്യർ അനുമോദിച്ചു.

 

പ്രത്യേക അസംബ്ലി, കഥപറച്ചിൽ സെഷനുകൾ, ഗ്രീറ്റിംഗ് കാർഡ് ഡിസൈനിംഗ്, ഫെയ്‌സ് പെയിന്റിംഗ് എന്നിവ ആവേശം പകർന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉജ്ജ്വല കലാപ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ‘ഒരു ലോകം ഒരു കുടുംബം’ എന്ന കാഴ്ചപ്പാടിനെ ഉൾക്കൊള്ളുന്ന ഐക്യവും സൗഹൃദവും വളർത്താൻ പരിപാടി ഉപകരിച്ചു. ഐഎസ്‌ബി റിഫ കാമ്പസിൽ നടന്ന ശിശുദിനാഘോഷം ആഗോള വീക്ഷണത്തോടെ നല്ലവരായ വ്യക്തികളെ വളർത്തിയെടുക്കാനുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!