ബഹ്റൈൻ പ്രതിഭയുടെ പെണ്ണരങ്ങ് നാളെ: ദീപ നിശാന്ത് മുഖ്യാതിഥി

ബഹ്റൈൻ പ്രതിഭ വനിതാ വേദി സമ്മേളനം, പെണ്ണരങ്ങ് എന്നീ  പരിപാടികളിൽ സംബന്ധിക്കാൻ എത്തിയ എഴുത്തുകാരി ദീപ നിശാന്തിനെ എയർപോർട്ടിൽ പ്രതിഭ ഭാരവാഹികൾ സ്വീകരിച്ചു.

മനാമ: ബഹ്റൈൻ വനിത ദിനമായ ഡിസംബർ 1ന് പ്രതിഭയുടെ ഇരുപത്തിയൊമ്പതാം കേന്ദ്രസമ്മേളന അനുബന്ധ പരിപാടിയായ പെണ്ണരങ്ങ് സംഘടിപ്പിക്കപ്പെടുന്നു. പ്രതിഭ വനിതകൾ അരങ്ങിലും അണിയറയിലും അണിനിരക്കുന്ന പെണ്ണരങ്ങ് അദാരി പാർക്കിനടുത്തുള്ള വെംബ്ലി ഗാർഡനിലാണ് നടക്കുന്നത്. എഴുത്തുകാരിയും കേളേജ് അധ്യാപികയുമായ ദീപ നിശാന്ത് ആണ് പെണ്ണരങ്ങിലെ മുഖ്യാതിഥി.

 

കായിക മത്സരങ്ങൾ, സ്ത്രീകളുടെ ചെണ്ടമേളം, മൈം, വില്ലടിച്ചാൻ പാട്ട്, സുഗതി കുമാരി ടീച്ചറുടെ മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട് എന്ന കവിതയുടെ സംഗീതാവിഷ്ക്കാരം,സഹൃദയ പാട്ട് കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ എന്നീ വിവിധ പരിപാടികൾ അരങ്ങേറുന്നതാണ്. ഡോ: ശിവ കീർത്തി രവീന്ദ്രൻ കൺവീനറും ഷീല ശശി, സുജ രാജൻ എന്നിവർ ജോയന്റ് കൺവീനർമാരുമായ സംഘാടക സമിതിയാണ് പരിപാടികളുടെ എകോപനം. പതിറ്റാണ്ടുകളായി പ്രവാസ ജീവിതത്തിന്റെ വിവിധ മേഖലകളിൽ പണി ചെയ്യുന്ന പ്രഗത്ഭഭരായ സ്ത്രീ രത്നങ്ങളെ ചടങ്ങിൽ ആദരിക്കുന്നുണ്ട്.ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങുന്ന പരിപാടിയിലേക്ക് പ്രവാസികളായ മുഴുവൻ പേർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ, മുഖ്യരക്ഷാധികാരി പി. ശ്രീജിത് എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!