മനാമ: ബഹ്റൈനിലെ ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ബഹ്റൈൻ ചാപ്റ്റർ ഓഫ് ഐസിഎഐയുടെ ആഭിമുഖ്യത്തിൽ പതിനഞ്ചാമത് വാർഷിക അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. മനാമയിലെ ഡിപ്ലോമാറ്റ് റാഡിസൺ ഹൊട്ടലിൽ വെച്ച് ഡിസംബർ 1,2 തീയതികളിൽ നടക്കുന്ന പരിപാടിയിൽ അഞ്ഞൂറിലധികം പ്രഫഷണലുകളാണ് പങ്കെടുക്കുന്നത്.
ഇന്ത്യയുടെ വ്യവസായ വാണിജ്യ മന്ത്രി പിയുഷ് ഗോയൽ ഓൺലൈനിലൂടെ നൽകുന്ന മുഖ്യ പ്രഭാഷണത്തോടെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, ബഹ്റൈൻ അക്കൗണ്ടന്റ് അസോസിയേഷൻ ചെയർമാൻ അബ്ബാസ് റാദി, ചിന്മയമിഷൻ പ്രതിനിധ സ്വാമി നിർഭയാനന്ദ, ഗ്രാന്റ് തോർട്ടൺ, അബ്ദുലാൽ മാനേജിങ്ങ് പാർടർ ജാസിം അബ്ദുലാൽ എന്നിവർ പങ്കെടുക്കും. പദഭൂഷൺ നമ്പി നാരായണൻ, റിട്ടയേർഡ് എയർ മാർഷൽ പി വി അയ്യർ, വേൾഡ് ബാങ്ക് എക്സിക്യുട്ടീവ് ഡയരക്ടർ പരമേശ്വരൻ അയ്യർ, സീ ബിസിനസ് മാനേജിങ്ങ് എഡിറ്റർ അനിൽ സിങ്ങ് വി തുടങ്ങിയ പ്രമുഖർക്കൊപ്പം എഴുത്തുകാരിയായ അമി ഗനാത്ര, കെപിഎംജി യുകെ പാർടണർ സതീഷ് പോൾ, ഗ്രാന്റ് തോർട്ടൺ അബ്ദുലാൽ പാർടണർ നിശിത് സസേന, പിഡബ്ല്യുസി പാർടണർ ദബീർ റസൂൽ, പിഡബ്ല്യുസി മിഡിൽ ഈസ്റ്റ് റിസ്ക് സെർവീസസ് ഡയരക്ടർ സയിൻ ഖാലിദ്, ഐസിഎഐ പാസ്റ്റ് പ്രസിഡണ്ട് കുമാർ ഗുപ്ത, ഡോ അങ്കിത് ഷാ, അർജുൻ പ്രതാപ്, ഗോദ്റെജ് എയറോസ്പേഴ്സ് എക്സിക്യുട്ടീവ് പ്രസിഡണ്ട് സുരേന്ദ്ര എം വൈദ്യ എന്നിവരും വിവിധ വിഷയങ്ങളെ ആസ്പദമാക്കി സമ്മേളനത്തിൽ സംസാരിക്കും.
നേരത്തേ റെജിസ്റ്റർ ചെയ്ത അഞ്ഞൂറോളം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇത് സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ ബഹ്റൈൻ ചാപ്റ്റർ ഓഫ് ഐസിഎഐയുടെ ചെയർമാൻ സ്തനുമൂർത്തി വിശ്വനാഥൻ മീര, വൈസ് ചെയർപേർസൺ വിവേക് ഗുപ്ത, സെക്രട്ടറി അരുൺ സാമുവേൽ മാത്യു, ട്രഷറർ ക്ലിഫോർഡ് ഡിസൂസ തുടങ്ങിയവർ പങ്കെടുത്തു.