മനാമ: ബഹ്റൈനിലെ ചെറുവണ്ണൂർ സ്വദേശികൾ ഒത്തുകൂടിയ സ് നേഹ സംഗമം ശ്രദ്ധേയമായി. ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ സി.വി.ഹമീദ്, മജീദ് രിസാല എന്നിവർക്ക് സംഗമത്തിൽ സ്വീകരണം. നൽകി. ഗുദൈബിയ കപ്പാലം ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സംഗമത്തിൽ. വെച്ച് ബഹ്റൈൻ ചെറുവണ്ണൂർ കൂട്ടായ്മക്ക് രൂപം നൽകി.
ഭാരവാഹികളായി സത്യൻ തറവട്ടത്ത്.(ചെയർമാൻ),, എ.ടി.കെ. റഷീദ്, വി.പി.കുഞ്ഞബ്ദുള്ള (വൈസ് ചെയർമാൻ), ഫൈസൽ ചെറുവണ്ണൂർ. (ജനറൽ കൺവീനർ),, ഫൈസൽ പി.കെ., സജീർ എൻ. പി ( ജോയിന്റ് കൺവീൻ) ,ഫൈസൽ കണ്ടീത്താഴ (ഫിനാൻസ് കൺവീനർ.) എന്നിവരെ തിരെഞ്ഞെടുത്തു.
ഫൈസൽ ചെറുവണ്ണൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം സത്യൻ തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. ഫൈസൽ കണ്ടീത്താഴ, അബ്ദുൾ റഷീദ്. പുതിയെടുത്ത് , എ.ടി.കെ റഷീദ്,. വി.പി. കുഞ്ഞബ്ദുള്ള,, ഫൈസൽ പി.കെ., അസ് ലം പി , കെ.പി.മുഹമ്മദ്, ശരീഫ്. സി.എം., സജീർ എൻ. പി, സി വി ഹമീദ് എന്നിവർ പ്രസംഗിച്ചു.