bahrainvartha-official-logo
Search
Close this search box.

ലോക്സഭ തെരഞ്ഞെടുപ്പ്; വോട്ട് ചേർക്കൽ കാമ്പയിനുമായി ഐ.വൈ.സി ഇന്റർനാഷണൽ

WhatsApp Image 2023-12-02 at 4.11.52 PM

മനാമ: ബഹ്‌റൈൻ ഐ.വൈ.സി ഇന്റർനാഷനൽന്റെ ആഭിമുഖ്യത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസികളായ ഇന്ത്യക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ഇല്ലാത്തവ ചേർക്കുന്നതിനും വേണ്ടിയുള്ള ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ ചാലക്കുടി എംപി യും മുതിർന്ന കോൺഗ്രസ് നേതാവും ആയ ബെന്നി ബെഹനാൻ എം പി ഉദ്ഘാടനം ചെയ്തു.

ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോട് കൂടി ‘ഇന്ത്യ’ മുന്നണി അധികാരത്തിൽ വരുമെന്നും അതിനു വേണ്ടി പ്രവാസികളായ എല്ലാ ഇന്ത്യക്കാരുടെയും പിന്തുണ ഉണ്ടാകണമെന്നും അതിന്റെ ആദ്യപടിയായി ഈ ക്യാമ്പയിനിലൂടെ എല്ലാ പ്രവാസികളും തങ്ങളുടെയും കുടുംബത്തിന്റെയും പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ മാസം 9 വരെയാണ് വോട്ടുകൾ ചേർക്കാൻ കഴിയുക.

ഐ.വൈ.സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ, ഒഐസിസി ഗ്ലോബൽ ജന സെക്രട്ടറി രാജു കല്ലുമ്പുറം, ഒഐസിസി ഒമാൻ മുൻ പ്രസിഡന്റ് സിദ്ദിഖ് ഹസ്സൻ, ഐ.വൈ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറിമാരായ ബേസിൽ നെല്ലിമറ്റം, റംഷാദ് അയിലക്കാട്, ഫാസിൽ വട്ടോളി, അനസ് റഹീം, വൈസ് പ്രസിഡന്റുമാരായ സൽമാനുൽ ഫാരിസ്, അബിയോൻ അഗസ്റ്റിൻ, ജിതിൻ കൂടാതെ ആഷിക് മുരളി, ഹാഷിം ഹലായ തുടങ്ങിയവർ പങ്കെടുത്തു. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് വേണ്ടി
34293752, 35521007 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ വിവരങ്ങൾ വാട്സ്അപ്പ് വഴി അയച്ചു കൊടുക്കുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!