മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ പ്രസീഡിയംകമ്മറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒ. ഐ. സി. സി ഓഫീസിൽ വച്ച് നടന്ന കൊല്ലം ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്തു. ജില്ലാപ്രസിഡന്റായി ജോജി ജോസഫ് കൊട്ടിയം , ജില്ലാ ജനറൽ സെക്രട്ടറിയായി വില്യം ജോൺ ,ട്രഷറർ ആയി അനുരാജ്, കൊല്ലം ജില്ലയിൽ നിന്നുള്ള ദേശീയ സമതി അംഗങ്ങൾ ആയി നസിo തൊടിയൂർ, ബിജു മത്തായി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്റുമാരായി നാസർ തൊടിയൂർ, ബിജു വൈദ്യർ, വിഷ്ണുനാഥ് എന്നിവരും സെക്രട്ടറിമാരായി ചിത്രലേഖ, അലക്സ് ജോൺ, തോമസ് സി ഐ, റെജി മോൻ, റോയ് മാത്യു എന്നിവരെയും ചാരിറ്റി വിഭാഗം സെക്രട്ടറിയായി ടെറൻസ് ഈ പി, അസിസ്റ്റന്റ് ട്രഷറർ ആയി സജി പാപ്പച്ചൻ എന്നിവരെയും ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയി ആസിഫ്, സുജ മോൾ, സജി ജോർജ്, അബ്ദുൾ സലാം, വിവേക് ചവറ, വിനി സജി എന്നിവരെയും തെരഞ്ഞെടുത്തതായി ഒഐസിസി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.