പിറന്നാൾ ദിനത്തിൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കായി തലമുടി ദാനം ചെയ്ത്‌ ട്രിഷ സ​ച്ചി​ൻ​ദേ​വ്

New Project - 2023-12-05T204908.822

മ​നാ​മ: എ​ട്ടാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ത​ല​മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ് ഉ​ണ്ടാ​ക്കു​വാ​ൻ ദാ​നം ന​ൽ​കി ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ട്രി​ഷ സ​ച്ചി​ൻ​ദേ​വ് ഇ​ല്ല​ത്ത്‌ മാ​തൃ​ക​യാ​യി.

 

കാ​ൻ​സ​ർ കെ​യ​ർ ഗ്രൂപ് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​വി ചെ​റി​യാ​നു​മാ​യി മ​ക​ളു​ടെ ആ​ഗ്ര​ഹം അ​ച്ഛ​ൻ സ​ച്ചി​ൻ​ദേ​വ് താ​രാ​നാ​ഥ് ഇ​ല്ല​ത്ത് പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് മു​ടി ദാ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. ‌ഭാ​ര്യ കാ​ത്തു സ​ച്ചി​ൻ​ദേ​വി​നും മ​ക​ളോ​ടു​മൊ​പ്പം ബ​ഹ്റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യി​ൽ എ​ത്തി മു​റി​ച്ചെ​ടു​ത്ത ത​ല​മു​ടി കൈ​മാ​റു​ക​യാ​യി​രു​ന്നു.

 

റേ​ഡി​യേ​ഷ​നും കീ​മോ​യും എ​ടു​ക്കു​ന്ന അ​ർ​ബു​ദരോ​ഗി​ക​ൾ​ക്ക് മു​ടി കൊ​ഴി​യു​മ്പോ​ൾ വി​ഗു​ണ്ടാ​ക്കാ​ൻ ചു​രു​ങ്ങി​യ​ത് 21 സെ​ന്റിമീ​റ്റ​ർ നീ​ള​ത്തി​ൽ ത​ല​മു​ടി മു​റി​ച്ചെ​ടു​ത്ത് വൃ​ത്തി​യു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി കാ​ൻ​സ​ർ സൊ​സൈ​റ്റി​ക് ന​ൽ​കാ​വു​ന്ന​താ​ണ്. ഇ​തി​നാ​യി കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പി​ന്റെ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ടി. സ​ലീ​മി​നെ 33750999 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!