bahrainvartha-official-logo
Search
Close this search box.

അ​റ​ബ്​ സൈ​ബ​ർ സു​ര​ക്ഷ സ​മ്മേ​ള​ന​ത്തി​ന്​ ബ​ഹ്റൈ​ൻ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ പ്രൗ​ഢ​മാ​യ തു​ട​ക്കം

New Project - 2023-12-06T115652.529

മ​നാ​മ: ര​ണ്ടാ​മ​ത്​ അ​റ​ബ്​ സൈ​ബ​ർ സു​ര​ക്ഷ സ​മ്മേ​ള​ന​ത്തി​ന് ഡിസംബർ 5​ ചൊ​വ്വാ​ഴ്ച ബ​ഹ്റൈ​ൻ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ പ്രൗ​ഢ​മാ​യ തു​ട​ക്കം. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്ക് വേ​ണ്ടി ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ് റാ​ഷി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ, അ​റ​ബ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി കോ​ൺ​ഫ​റ​ൻ​സും എ​ക്സി​ബി​ഷ​നും (AICS 2023) ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ധു​നി​ക സാ​ങ്കേ​തി​ക യു​ഗ​ത്തി​ൽ ഡി​ജി​റ്റ​ൽ സു​സ്ഥി​ര​ത​യും ഡേ​റ്റ സം​ര​ക്ഷ​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ-​സു​ര​ക്ഷ വെ​ല്ലു​വി​ളി​ക​ളും അ​പ​ക​ട​സാ​ധ്യ​ത​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​മു​ള്ള സ​ർ​ക്കാ​റി​ന്റെ പ്ര​തി​ബ​ദ്ധ​ത പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് സ​മ്മേ​ള​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹാ​ക്കി​ങും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ആ​ളു​ക​ളു​ടെ ജീ​വ​നും താ​ൽ​പ​ര്യ​ങ്ങ​ളും വ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. അ​ട്ടി​മ​റി​ക്കും ബ്ലാ​ക്ക്‌​മെ​യി​ലി​ങി​നും സാ​​ങ്കേ​തി​ക വി​ദ്യ​യെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. എ​ന്നാ​ൽ, സാ​ങ്കേ​തി​ക​വി​ദ്യ സൃ​ഷ്ടി​ച്ച ശാ​സ്ത്രം ഈ ​ദു​രു​പ​യോ​ഗ​ത്തെ പ​രി​ഹ​രി​ക്കാ​നും ക​ഴി​വു​ള്ള​താ​ണ്. ര​ണ്ടു ദി​വ​സ​ത്തെ സ​മ്മേ​ള​നം ച​ർ​ച്ചാ സെ​ഷ​നു​ക​ളി​ലൂ​ടെ​യും പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ളി​ലൂ​ടെ​യും വി​പു​ല​മാ​യ സൈ​ബ​ർ സു​ര​ക്ഷ പ​രി​ഹാ​ര​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ലും എ​ക്​​സി​ബി​ഷ​നി​ലും വി​വി​ധ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള​ള പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ക്​​സി​ബി​ഷ​നി​ൽ ഏ​റ്റ​വും പു​തി​യ ക​ണ്ടു​പി​ടിത്ത​ങ്ങ​ളും പ്ര​മു​ഖ സൈ​ബ​ർ സു​ര​ക്ഷ ട്രെ​ൻ​ഡു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

 

സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ശ്ര​യ​വും ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന സൈ​ബ​ർ ഭീ​ഷ​ണി​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത്, വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും സൈ​ബ​ർ സു​ര​ക്ഷ മേ​ഖ​ല​യി​ലെ നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!